HOME
DETAILS

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശീയ ഉന്‍മൂലനം: ഡോ.അബ്ദുറസാഖ് അബൂജസര്‍

  
January 05, 2025 | 3:41 PM


പട്ടിക്കാട്( ഫൈസാബാദ്): ഗസയില്‍ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് വശീയ ഉന്‍മൂലനമാണെന്ന് ഫല്‌സ്തീന്‍ നയതന്ത്ര പ്രതിനിധി ഡോ.അബ്ദുറസാഖ് അബൂജസര്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗസയില്‍ സര്‍വ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രയേല്‍ തകര്‍ത്തു. നിരവധി പൊഫസര്‍മാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊന്നൊടുക്കി. 450 ദിവസത്തിലധികമായി ഈ ക്രൂരത ലോകത്തിന്റെ കണ്ണിനും കാതിനും താഴെയാണ് നടക്കുന്നത്. വെസ്റ്റ് ബാങ്കിലും വലിയ ക്രൂരത ഇസ്രയേല്‍ ചെയ്യുന്നു. 

ഫലസ്തീനുമായി നല്ല സൗഹൃദമാണ് ഇന്ത്യ എന്നും കാത്തു സൂക്ഷിക്കുന്നത്. ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യ  എന്നും പിന്തുണച്ചിട്ടുണ്ട്. മുന്‍ വിദേശ കാര്യമന്ത്രിയായിരുന്ന ഇ. അഹമ്മദിനെ  പ്രത്യേകം ഓര്‍ക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ഫലസ്തീന്‍ പ്രസിഡണ്ട് യാസിര്‍ അറഫാത്തിനെ അവസാനമായി സന്ദര്‍ശിച്ച ഇന്ത്യന്‍ നേതാവ് ഇ. അഹമ്മദായിരുന്നു. അദ്ദേഹത്തോടൊപ്പം ഖുദ്‌സില്‍ ജുമുഅ നിസ്‌കരിച്ചു. ജാമിഅ  സമ്മേളനത്തിന്  ക്ഷണിച്ചതിലൂടെ ഫലസ്തീന്‍ രാഷ്ട്രത്തോടും ജനതയോടും നിങ്ങള്‍ കാണിച്ച ഐക്യദാര്‍ഡ്യത്തിന് നന്ദി പറയുന്നവെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago