സുപ്രഭാതം മാധ്യമരംഗത്തെ അത്ഭുതം
ഏഴ് എഡിഷനുകളും മൂന്ന് ലക്ഷം വരിക്കാരുമായി ആരംഭിച്ച് പത്താം വർഷത്തിൽ പത്ത് എഡിഷനുകൾ എന്ന ലക്ഷ്യവുമായി കുതിക്കുന്ന സുപ്രഭാതം ദിനപത്രം മാധ്യമ രംഗത്തെ അത്ഭുതമാണെന്ന് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ നടന്ന മാധ്യമസെമിനാർ അഭിപ്രായപ്പെട്ടു.
അബൂദബി സുന്നി സെന്ററും അബൂദബി എസ്.കെ.എസ്.എസ്.എഫും സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ കണ്‍വന്‍ഷന്‍ അബൂദാബി സുന്നീ സെൻ്റർ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്‌മാന്‍ തങ്ങളുടെ അധ്യക്ഷതയിൽ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജന.സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
'സ്വാതന്ത്യത്തിന്റെ ഭാരതീയ വര്‍ത്തമാനം' എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാറില്‍ അബൂദബി സുന്നി സെന്റര്‍ സെക്രട്ടറി ഇ പി അബ്ദുല്‍ കബീര്‍ ഹുദവി, അബൂദബി സ്റ്റേറ്റ് കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങല്‍, അബൂദബി മലയാളി സമാജം ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് പെരുമാതുറ, അബുദാബി ശക്തി തിയേറ്റേഴ്സ് ട്രഷറര്‍ അഡ്വ: സലീം ചോലമുഖത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സുപ്രഭാതം സബ് എഡിറ്റര്‍ ശഫീക്ക് പന്നൂര്‍ മോഡറേറ്ററായി.
76 വർഷം കൊണ്ട് ഇന്ത്യാ രാജ്യം കൈവരിച്ച നേട്ടങ്ങൾ അതുല്യമാണ്. എല്ലാ ജനവിഭാഗങ്ങളെയും ഒരു പോലെ ഉൾക്കൊണ്ട് വികസനത്തിൻ്റെ ഭാഗമാക്കിയ ദീർഘദർശികളായ ഭരണാധികാരികളും നേതാക്കളും ഈ വളർച്ചയിൽ പങ്ക് വഹിച്ചു. രാജ്യം നേരിടുന്ന വർത്തമാനകാല ഭീഷണികളെ ചെറുക്കാൻ ഭിന്നതകൾ മറന്ന് സർവരും ഒന്നിക്കണമെന്ന് സെമിനാർ ആഹ്വാനം ചെയ്തു.
സയ്യിദ് റഫീഖുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബുദാബി സുന്നി സെന്റർ വൈസ് പ്രസിഡണ്ട് ഉസ്താദ് അബ്ദുല്ല നദ്‌വി, ഉസ്താദ് അബ്ദുൽ അസീസ്, ശാഫി പാലക്കൽ,അഡ്വ ശറഫുദ്ദീൻ, ഹഫീള് ചാലാട്,ഇസ്മായീൽ അഞ്ചില്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
അബുദാബി എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡണ്ട് സയ്യിദ് ജാബിര്‍ ദാഈ ദാരിമി സ്വാഗതവും ട്രഷറർ ജാബിര്‍ വാഫി നന്ദിയും പറഞ്ഞു.
സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് അബൂദബി എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സര വിജയികൾക്കുള്ള 10001രൂപ, 5001രൂപ, 3001രൂപ സമ്മാനങ്ങൾ യഥാക്രമം ജാഫര്‍ കുറ്റിക്കോട്, സുനീര്‍ ബാബു, മുഹമ്മദ് അഷ്‌റഫ് മാടായി എന്നിവർക്ക് ചടങ്ങിൽ വിതരണം ചെയ്തു.
Content Highlights:sangadana gulf news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."