HOME
DETAILS

ദളിതന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന ഇന്ത്യയല്ല പീഡിപ്പിക്കപ്പെടുന്നവനെ ചേർത്ത് നിർത്തുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ

  
backup
August 22 2023 | 10:08 AM

abdu-samad-pookootur-statement-latest

പീഡിപ്പിക്കപ്പെടുന്നവനെ ചേർത്ത് നിർത്തുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ

മസ്കറ്റ് : ദളിതന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന ഇന്ത്യയല്ല പീഡിപ്പിക്കപ്പെടുന്നവനെ ചേർത്ത് നിർത്തുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നു അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ മേഖലാ സമ്മേളനങ്ങളുടെ സമാപന സമ്മേളനമായ വസതിയ മേഖല സമ്മേളനം തർമതിൽ മുഖ്യ പ്രഭാഷണ കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മദ്രസ്സകൾ മുസ്ലിം സമൂഹത്തിന്റെ വ്യക്തിത്വ രൂപീകരണ കേന്ദ്രമാണ് കേരളത്തിൽ പതിനായിരത്തി അറുനൂറ്റി നാൽപ്പതോളം മദ്രസ്സകൾ നടത്തുന്നത് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ആണ്. ഏറ്റവും കൂടുതൽ അറബിക് കോളേജുകളും ദര്സുകളും സമസ്തയുടെ കീഴിലാണ്. ദേശസ്നേഹം മദ്രസ്സയിൽ പഠിപ്പിക്കുന്ന പ്രസ്ഥാനമാണ് സമസ്ത. മൗലാനാ മുഹമ്മദാലിയും ഗാന്ധിജിയും ചേർന്നുനിന്ന ഒരു ഇന്ത്യയുണ്ട്. ഗാന്ധിജിയാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവെന്നും മതേതരത്വമാണ് ഇന്ത്യയുടെ പൈതൃകമെന്നു ചിലർക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. അത്തരക്കാർ ഇന്ത്യയുടെ ചരിത്രം തെറ്റായി പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. നാം ഒരുമയോടെ നിന്ന് അത്തരക്കാർക്കെതിരെ പോരാടണമെന്നും അതിനായി രാജ്യത്തിൻറെ അഡ്മിനിസ്ട്രേറ്റിവ് സർവീസുകളിലേക്കു നമ്മുടെ കുട്ടികളെ പറഞ്ഞയക്കണമെന്നും നമ്മുടെ പൂർവികർ ഇന്ത്യക്കു വേണ്ടി നയിച്ച സ്വാതന്ത്ര്യ സമര ചരിത്രം മറന്നു പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് മേഖലകളിലായി നടന്നു വന്ന സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ സമ്മേളനങ്ങളുടെ സമാപനം കുറിച്ച സമ്മേളനമായിരുന്നു വസതിയ മേഖല സമ്മേളനം. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ എസ ഐ സി വസതിയ മേഖല ചെയർ മാൻ സലാം ഹാജി ബർക്ക അധ്യക്ഷനായിരുന്നു. ദിൽഷാൻ നിസാമിന്റെ ഖിറാ അതും എസ് ഐ സി വസതിയ മേഖല പ്രസിഡന്റ് മുഹമ്മദ് റഫീഖ് നിസാമി പ്രാർത്ഥനയും നിർവഹിച്ചു. എസ് ഐ സി ഒമാൻ നാഷണൽ കമ്മറ്റി പ്രസിഡന്റ് അൻവർ ഹാജി , എസ് ഐ സി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ ഫൈസി, എസ് ഐ സി വർക്കിങ് സെക്രട്ടറി അബ്ദുൽ ഷുക്കുർ ഹാജി, മക്ക ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മമ്മൂട്ടി സാഹിബ്, സയീദ് അലി ദാരിമി പകര തുടങ്ങിയവർ സംസാരിച്ചു.

സുപ്രഭാതം ദിനപത്രത്തിന്റെ പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ വിജയിച്ച പത്തു പേർക്ക് എസ് ഐ സി തർമത് ഏരിയാ ഒരുവര്ഷത്തേക്ക് സൗജന്യ സുപ്രഭാതം ദിനപത്രം സ്പോൺസർ ചെയ്ത. നറുക്കെടുപ്പിലൂടെ വിജയിച്ച അഞ്ചുപേർക്ക് മക്ക ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത എൽ ഇ ഡി ടി വി സമ്മാനം മക്ക ഹൈപ്പർ മാർക്കറ്റ് എംഡി മമ്മൂട്ടി സാഹിബും വിശിഷ്ട അതിഥികളും ചേർന്ന് നൽകി. വർക്കിങ് ചെയർ മാൻ അബ്ദുൽ ഹസീബ് ഹുദവി തർ മത് സ്വാഗതവും എസ ഐ സി വസതിയ മേഖല സെക്രട്ടറി അൻസാർ എടക്കുളം നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago