സുവര്‍ണപ്രതീക്ഷ; ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍
സുവര്‍ണപ്രതീക്ഷ; ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍
ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ചോപ്ര ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. യോഗ്യതാറൗണ്ടില്‍ 88.77 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. സീസണില്‍ ഏറ്റവും മികച്ച ദൂരമാണ് നീരജ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ എറിഞ്ഞിട്ടത്. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്‌സിനും നീരജ് യോഗ്യതയും ഉറപ്പിച്ചു.
Neeraj chopra does it in one throw!@Neeraj_chopra1 qualifies for the Javelin throw finals with a throw of 88.67m#wabudapest23 #IndianAthletics pic.twitter.com/Uxnnw6EAPp
— Nithish Raghunandanan (@nithishr) August 25, 2023
ഞായറാഴ്ച്ചയാണ് ഫൈനല്‍ പോരാട്ടം. ഗ്രൂപ്പ് എയില്‍ ഇന്ത്യന്‍താരം ഡി.പി മനുവും ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ തന്നെ കിഷോറും മത്സരിക്കുന്നുണ്ട്. ഞായറാഴ്ച്ചയാണ് ഫൈനല്‍ പോരാട്ടം.
കഴിഞ്ഞവര്‍ഷം യു.എസില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ നീരജ് വെള്ളി നേടിയിരുന്നു.
2003 ല്‍ പാരീസില്‍ അഞ്ജു ബോബി ജോര്‍ജിന്റെ ലോംഗ് ജംപ് വെങ്കലത്തിന് ശേഷം രാജ്യം നേടുന്ന രണ്ടാമത്തെ മെഡലായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."