HOME
DETAILS

ഇ.പിക്കെതിരേ കേസെടുത്തു കോടതി നിർദേശപ്രകാരമാണ് കേസ്

  
backup
July 21, 2022 | 6:43 AM

%e0%b4%87-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%87%e0%b4%b8%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേ കേസെടുത്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൻ്റെ ഉത്തരവനുസരിച്ച് തിരുവനന്തപുരം വലിയതുറ പൊലിസാണ് മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പഴ്‌സനൽ അസിസ്റ്റന്റ് സുനീഷ് വി.എം എന്നിവർക്കെതിരേയും കേസെടുത്തു.


വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതികളായ ഫർസീൻ മജീദും ആർ.കെ നവീൻ കുമാറും നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. പ്രതിഷേധിച്ചവരെ ഇ.പി മർദിച്ചെന്നും പൊലിസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. പ്രതിഷേധിച്ചവർക്ക് രണ്ടാഴ്ചയും ഇ.പി ക്ക് മൂന്നാഴ്ചയും വിമാന കമ്പനി യാത്ര വിലക്കിയിട്ടും പൊലിസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വിമാനത്തിലെ ദൃശ്യങ്ങൾ അടക്കമാണ് ഹരജി നൽകിയത്.


ജാമ്യവ്യവസ്ഥ പ്രകാരം ഇന്നലെ ശബരീനാഥൻ ഹാജരായി. ചാണ്ടി ഉമ്മനടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് വലിയതുറ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ ഹാജരായത്.
വാട്‌സ്ആപ്പ് ചാറ്റിൽ വധശ്രമത്തിന് തെളിവില്ലെന്ന് കോടതി ശബരീനാഥൻ്റെ ജാമ്യഉത്തരവിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമായി മാത്രമേ ഇത് കാണാൻ സാധിക്കൂവെന്നും സെഷൻസ് കോടതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  7 days ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  7 days ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  7 days ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  7 days ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  7 days ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  7 days ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  7 days ago
No Image

ഇന്ത്യയുടെ മോശം പ്രകടനങ്ങളിൽ അവനെ പുറത്താക്കേണ്ട ആവശ്യമില്ല: ഗാംഗുലി

Cricket
  •  7 days ago
No Image

കൊറിയൻ ആരാധകർക്ക് ആ​ഘോഷിക്കാം; യുഎഇയിൽ 'കെ-സിറ്റി' വരുന്നു; പദ്ധതിക്കായി കൈകോർത്ത് യുഎഇയും ദക്ഷിണ കൊറിയയും

uae
  •  7 days ago
No Image

ജനസംഖ്യ വെറും ഒന്നര ലക്ഷം! കുഞ്ഞൻ രാജ്യം ലോകകപ്പിലേക്ക്; ചരിത്രമെഴുതി കുറസാവോ

Football
  •  7 days ago