ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം രൂക്ഷമായി തുടരുന്നു: 83 കുട്ടികൾ ഉൾപ്പെടെ 394 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ ഇസ്റാഈൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 394 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 83 കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതിർത്തി ഗ്രാമങ്ങളായ ഗാസിയ, സിഡോൺ എന്നിവിടങ്ങളിൽ ആക്രമണം ഇപ്പോഴും തുടരുകയാണ്. ലിതാനി നദിക്ക് വടക്കുള്ള സർ എൽ ഗർബിയേ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ 18 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മൂന്നുനില കെട്ടിടം പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ടുകൾ.
കൊല്ലപ്പെട്ടവരിൽ വലിയൊരു വിഭാഗം സ്ത്രീകളും കുട്ടികളുമാണെന്നും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റ നൂറുകണക്കിന് ആളുകളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ ഇതോടെ തകർച്ചയുടെ വക്കിലെത്തി. പല സ്കൂളുകളും നിലവിൽ അഭയാർത്ഥി ക്യാമ്പുകളായി മാറിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ മന്ത്രാലയം ഉടൻ വാർത്താ സമ്മേളനം നടത്തും.
രാജ്യത്തുടനീളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് ഇസ്റാഈൽ സൈന്യം ആവർത്തിക്കുന്നത്. എന്നാൽ സാധാരണക്കാർ താമസിക്കുന്ന മേഖലകളിലാണ് ഇസ്റാഈൽ ബോംബ് ആക്രമണം നടത്തുന്നത്. വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് ഇസ്റാഈൽ നൽകുന്നത്.
മേഖലയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതായാണ് സൈപ്രസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളമായ അക്രോതിരിയിൽ പതിച്ച ഇറാൻ നിർമ്മിത ഡ്രോൺ ലെബനനിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കോംബോസ് സ്ഥിരീകരിച്ചു. വടക്കുകിഴക്കൻ ദിശയിൽ നിന്നുള്ള ഭീഷണി തള്ളിക്കളയാനാവില്ലെന്നും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കണമെന്നും മന്ത്രി 'ദി ഗാർഡിയനോട്' പറഞ്ഞു.
മേഖലയിലെ സാഹചര്യം വഷളായാൽ സൈപ്രസിലെ ബ്രിട്ടീഷ് താവളങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ആശങ്ക നേരത്തെ തന്നെയുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിലെ സംഭവം ഈ ഭീഷണി ശരിവെക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 1960-ലെ കരാർ പ്രകാരം സൈപ്രസിലെ അക്രോതിരി, ധേകേലിയ എന്നീ രണ്ട് സൈനിക താവളങ്ങളുടെ പൂർണ്ണ അധികാരം ബ്രിട്ടനാണ്. നിലവിലെ സാഹചര്യം പ്രാദേശിക തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
The humanitarian crisis in Lebanon has reached a critical point as Israeli airstrikes intensify across the country. According to the Lebanese Health Ministry, the death toll has climbed to 394, a figure that includes at least 83 children. The strikes have primarily targeted southern border villages like Ghaziyeh and Sidon, as well as northern regions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."