HOME
DETAILS

ജുഫൈറില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ച് ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രി; വീടുകള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ സഹായം

  
March 08, 2026 | 12:39 PM

bahrain interior minister visits damaged homes juffair iran attack

 

 

മനാമ: ഇറാനുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച ബഹ്‌റൈനിലെ ജുഫൈര്‍ പ്രദേശം ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ ബാധിതരായ കുടുംബങ്ങളെ നേരില്‍ കണ്ട മന്ത്രി അവരുടെ അവസ്ഥയും വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി.

സന്ദര്‍ശനത്തിനിടെ പ്രദേശവാസികളുമായി സംസാരിച്ച മന്ത്രി, ജനങ്ങളുടെ സുരക്ഷയും ക്ഷേമവും സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണനയില്‍ കാണുന്നുവെന്ന് വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നത് ഗുരുതരമായ വിഷയമാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കേടുപാടുകള്‍ക്ക് ഇരയായ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് പിന്നാലെ സിവില്‍ ഡിഫന്‍സ് വിഭാഗവും പൊലീസും അടക്കമുള്ള സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ആക്രമണത്തിനിടെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ വേഗത്തിലുള്ള ഇടപെടലിനെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപിത പ്രവര്‍ത്തനമാണ് സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചതെന്നും മന്ത്രി സൂചിപ്പിച്ചു.

ഇതോടൊപ്പം സുരക്ഷാ കാരണങ്ങളാല്‍ പ്രധാന കേന്ദ്രങ്ങളുടെയോ സുരക്ഷാ സംവിധാനങ്ങളുടെയോ ചിത്രങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ വീണ്ടും ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ബഹ്‌റൈനിലും സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ നിരന്തരം നിരീക്ഷണം തുടരുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

Bahrain’s Interior Minister visited homes damaged in the Juffair area following the recent Iran-linked attack. The minister met affected families, assessed the damage, and assured government support for repairs and assistance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  an hour ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  an hour ago
No Image

വേനല്‍മഴയെത്തുന്നു.. ചൂടിന് ശമനമുണ്ടാകുമോ? 29 ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കൊടിയത്തൂരിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതപമേറ്റു; കൈകാലുകളിൽ ഗുരുതരമായ പൊള്ളൽ

Kerala
  •  an hour ago
No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  2 hours ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  2 hours ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  2 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  2 hours ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  2 hours ago
No Image

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

Kerala
  •  2 hours ago