HOME
DETAILS

സഞ്ജുവേ...മിന്നിച്ചേക്കണേ; കലാശപ്പോരിൽ കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

  
Web Desk
March 08, 2026 | 1:20 PM

India vs newzealand t20 worldcup final toss updates

അഹമ്മദാബാദ്: 2026 ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരിക്കുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ പ്ലെയിങ് ഇലവൻ നിലനിർത്തിയാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. 

മലയാളി ക്രിക്കറ്റ് പ്രേമികൾക്കും ഈ ടി-20 ലോകകപ്പ് ഫൈനൽ ഏറെ സ്പെഷ്യലാണ്. കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസണിന്റ പോരാട്ടം തന്നെയാണ് മലയാളി ക്രിക്കറ്റ്‌ പ്രേമികളെ ആവേശത്തിലാക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടി മിന്നും ഫോമിലാണ് സഞ്ജു. 

അതേസമയം 2024ൽ സ്വന്തമാക്കിയ ടി-20 കിരീടം സ്വന്തം മണ്ണിൽ നിലനിർത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് സൂര്യകുമാർ യാദവും സംഘവും കളത്തിലിറങ്ങുന്നത്. ഈ ടൂർണമെന്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക ടീം സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് കിവികൾ ഫൈനലിലേക്ക് പറന്നത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. 

ഇന്ത്യയെ വീഴ്ത്തി ആദ്യ ടി-20 കിരീടം എന്ന നേട്ടമാണ് മിച്ചൽ സാന്റ്നർക്കും സംഘത്തിനും മുന്നിലുള്ളത്. ഇത് നാലാം തവണയാണ് ടീം ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2007,2014,2024 വർഷങ്ങളിലാണ് ഇതിനു മുമ്പ് ഇന്ത്യ കലാശപ്പോരിനെത്തിയത്. 2007ൽ പാകിസ്ഥാനെയും 2024ൽ ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി കിരീടം നേടിയപ്പോൾ 2014ൽ ശ്രീലങ്കയോട് പരാജയപ്പെടുകയായിരുന്നു. 2021ൽ മാത്രമാണ് ന്യൂസിലൻഡ് ഇതിനുമുമ്പ് ഫൈനൽ കളിച്ചത്. അന്ന് ഓസ്‌ത്രേലിയയോട് പരാജയപ്പെടുകയായിരുന്നു.

ടൂർണമെന്റിലെ മികച്ച രണ്ട് ടീമുകൾ കിരീട പോരാട്ടത്തിനായി നേർക്കുനേർ മത്സരക്കുമ്പോൾ അഹമ്മദാബാദിന്റെ മണ്ണിൽ തീപാറുമെന്ന് ഉറപ്പാണ്. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ. 

 

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ 

ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അല്ലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി. 

 

India will bat against New Zealand in the 2026 T20 World Cup final. Kiwis captain Mitchell Santner won the toss and elected to bowl in the match to be held at the Narendra Modi Stadium in Ahmedabad. India will field with the same playing XI as in the last match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  9 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  9 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  9 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  9 days ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  9 days ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  9 days ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  9 days ago
No Image

ബാവലി പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: വിനോദയാത്ര വിങ്ങലായി

Kerala
  •  9 days ago
No Image

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

crime
  •  9 days ago
No Image

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

crime
  •  9 days ago