HOME
DETAILS

ഒറ്റ റൺസിൽ ഇതിഹാസ നേട്ടം; ടി-20യിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ

  
March 08, 2026 | 1:46 PM

sanju samson create a new milestone in t20 cricket

അഹമ്മദാബാദ്: 2026 ടി-20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരിക്കുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സഞ്ജു സാംസൺ ഒരു പുതിയ നാഴികക്കല്ലും സ്വന്തമാക്കിയിരിക്കുകയാണ്.

മത്സരത്തിൽ ഒരു റൺസ് നേടിയതോടെ ടി-20യിൽ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പർ എന്ന നിലയിൽ 1000 റൺസ് പൂർത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചത്. ആദ്യ ഓവറിലെ മാറ്റ് ഹെൻറി എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ സിക്സർ പറത്തിയാണ് സഞ്ജു ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. 

ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം. ധോണി 98 ടി-20 മത്സരങ്ങളിൽ നിന്നും ഇന്ത്യക്ക് വേണ്ടി 1617 റൺസാണ് നേടിയിട്ടുള്ളത്. 996 റൺസ് നേടിയ റിഷബ് പന്താണ് ഈ നേട്ടത്തിൽ സഞ്ജുവിന് പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്. 545 റൺസ് നേടിയ ഇഷാൻ കിഷൻ ആണ് നാലാമൻ. ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറാണ്. 3592 റൺസാണ് താരം വിക്കറ്റ് കീപ്പർ എന്ന നിലയിൽ നേടിയത്. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ. 

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ 

ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അല്ലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി. 

Sanju Samson has also achieved a new milestone in T20Is. With his one-run knock against New Zealand in the T20 World Cup final, Sanju became the second Indian to score 1000 runs as a wicketkeeper for India in T20Is. Sanju is the second Indian to achieve this feat, after Indian legend MS Dhoni was the first to achieve this feat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോട്ടുകളില്‍ ഇരച്ചെത്തി, കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍ സൈന്യം... ഹോര്‍മുസില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.ആര്‍.ജി.സി 

International
  •  2 days ago
No Image

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റ് മാത്രം- ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

കുളത്തൂപ്പുഴയില്‍ വീട്ടമ്മക്ക് സൂര്യതാപമേറ്റു; കൈകളില്‍ പൊള്ളല്‍; ജാഗ്രത നിര്‍ദേശം

Kerala
  •  2 days ago
No Image

ഉഷ്ണതരംഗ മുന്നറിയിപ്പ്: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ നീട്ടിയതോടെ ഒമാന്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു; സ്വര്‍ണത്തിനും മുന്നേറ്റം

oman
  •  2 days ago
No Image

സംസ്ഥാനത്ത് കനത്ത ചൂട്; പാലക്കാട്, കൊല്ലം,തൃശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് 

Kerala
  •  2 days ago
No Image

പോക്‌സോ കേസ്: എച്ച്.ആര്‍.ഡി.എസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണന് ഇടക്കാല മുന്‍കൂര്‍ ജാമ്യം 

Kerala
  •  2 days ago
No Image

കടലിലും ചൂട് കൂടി; മീന്‍ ലഭ്യത കുറഞ്ഞു, വിലയും കൂടി, മത്തിയ്ക്ക് വില 270 വരെ

Kerala
  •  2 days ago
No Image

മകനെ ഒരുനോക്ക് കാണാതെ...; മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

Kerala
  •  2 days ago
No Image

രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെ; ഡോളറിനെതിരേ 94ല്‍, വിനിമയ നിരക്കുയര്‍ന്നതോടെ പെരുന്നാളിന് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  2 days ago