HOME
DETAILS
MAL
ബാണാസുര ഡാം തുറന്നു
backup
August 08 2022 | 03:08 AM
കല്പറ്റ: ജലനിരപ്പ് ഉയര്‍ന്നതോടെ ബാണാസുര സാഗര്‍ ഡാം തുറന്നു. രാവിലെ എട്ടിന് അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8.50 ഘന മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 773.60 മീറ്ററാണ്. 775.600 മീറ്ററാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററിലേക്ക് ഞായറാഴ്ച രാത്രിയോടെ എത്തിയിരുന്നു.
നേരത്തെ, ജലനിരപ്പ് 772.50 മീറ്ററില്‍ എത്തിയതോടെ ബ്ല്യൂ അലര്‍ട്ടും 773 മീറ്ററില്‍ എത്തിയതോടെ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിരുന്നു.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."