'പശുവിനെ അറുക്കുന്നവരെ കൊന്നു കളയണം, ജാമ്യം കിട്ടും ഉറപ്പ്; ഇതുവരെ അഞ്ചുപേരെ നമ്മള്‍ കൊന്നിട്ടുണ്ട്' കൊലവിളി ആഹ്വാനവുമായി ബി.ജെ.പി നേതാവ്
ജയ്പൂര്‍: പശുവിനെ അറക്കുന്നവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് രാജസ്ഥാനിലെ ബി.ജെ.പി നേതാവ്. അഞ്ച് പേരെ തങ്ങള്‍ കൊന്നിട്ടുണ്ടെന്നും മുന്‍ എം.എല്‍.എ കൂടിയായ ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹുജ പറഞ്ഞു. രാജസ്ഥാനിലെ ഗോവിന്ദ്ഗഢില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നുകൊലവിളി ആഹ്വാനം. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ കേസെടുത്തു.
'നമ്മുടെ പ്രവര്‍ത്തകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ്. പശുവിനെ അറക്കുന്നവരെ മുഴുവന്‍ കൊല്ലണം. പ്രവര്‍ത്തകരെ ഞങ്ങള്‍ ജാമ്യത്തിലെടുക്കും, അവരെ കുറ്റവിമുക്തരാക്കും' അഹുജ പറയുന്നു.
'പണ്ഡിറ്റ് ജി, അഞ്ച് പേരെ ഞങ്ങള്‍ കൊന്നിട്ടുണ്ട്. ലാല്‍വണ്ടിയിലും ബെഹ്‌റോറിലും മറ്റുമായാണ് അഞ്ച് പേരെ കൊന്നത്. ഇതാദ്യമായാണ് അവര്‍ ഒരാളെ കൊല്ലുന്നത്' ബി.ജെ.പി നേതാവ് പറയുന്നു. 2017ല്‍ ബെഹ്‌റോറില്‍ പെഹ് ലു ഖാനെയും 2018ല്‍ ലാല്‍വണ്ടിയില്‍ രക്ബാറിനെയും ഗോരക്ഷക ഗുണ്ടകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു' എന്നും ഇയാള്‍ പറയുന്നുണ്ട്.
ഗോവിന്ദ്ഗഢില്‍ ട്രാക്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് ആളുമാറിയാണ് വിക്രം ഖാനും മറ്റ് ചിലരും ചേര്‍ന്ന് ചിരഞ്ജി ലാല്‍ എന്നയാളെ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു. എന്നാല്‍, വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ബി.ജെ.പി വാദം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു ഗ്യാന്‍ദേവ് അഹുജ.
Former BJP MLA Gyandev Ahuja boasts of having had 5 persons killed, hints at Pehlu Khan and Rakbar:
— Hamza Khan (@Hamzwa) August 20, 2022
"We have killed 5 so far, be it Lalwandi [where Rakbar lynched] or Behror [Pehlu]...have given workers free hand, kill anyone who is involved in cow slaughter, will get you bail" pic.twitter.com/jvswKBs8VN
പ്രസ്താവന വിവാദമായ ശേഷവും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി അഹുജ വ്യക്തമാക്കിയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശത്തിനാണ് അഹുജക്കെതിരെ കേസെടുത്തതെന്ന് അല്‍വാര്‍ എസ്.പി പറഞ്ഞു. അന്വേഷണത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ മതതീവ്രവാദത്തിന് ഇതിലും വലിയ തെളിവെന്താണ് വേണ്ടതെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്സാര ചോദിച്ചു. ബി.ജെ.പിയുടെ യഥാര്‍ഥ മുഖമാണിതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അഹുജയുടെ പരാമര്‍ശത്തെ തള്ളി ബി.ജെ.പി രംഗത്തുവന്നു. അഹുജ പാര്‍ട്ടിയിലുണ്ടെങ്കിലും പദവിയൊന്നും നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി വക്താവ് ചോമു എം.എല്‍.എ രാംലാല്‍ ശര്‍മ പറഞ്ഞു. ബി.ജെ.പി ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. അഹുജ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."