HOME
DETAILS

അണ്‍എയ്ഡഡ് സ്‌കൂളുകളിലടക്കം ചിലയിടങ്ങളില്‍ പാഠപുസ്തകമെത്തിയില്ല

  
Web Desk
August 24 2016 | 19:08 PM

%e0%b4%85%e0%b4%a3%e0%b5%8d%e2%80%8d%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b4%9f


മലപ്പുറം: സ്‌കൂള്‍ പാദവാര്‍ഷിക പരീക്ഷ അടുത്തയാഴ്ച നടക്കാനിരിക്കെ പാഠപുസ്തകം എല്ലാ സ്‌കൂളിലും എത്തിയില്ല. സംസ്ഥാന സിലബസിലുള്ള  അണ്‍ എയ്ഡഡ് സ്‌കൂളുകളുകളില്‍ ഉള്‍പ്പെടെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ   പാഠപുസ്തകങ്ങളാണു ചിലയിടങ്ങളില്‍ ഇനിയുമെത്താനുള്ളത്. ആറിലേയും ഹൈസ്‌കൂള്‍ ക്ലാസിലേയും ചില പുസ്തകങ്ങളാണ് ഇനിയും പലയിടത്തും ലഭിക്കാനുള്ളത്.
ജില്ലയിലെ പത്തോളം അണ്‍എയ്ഡഡ് സക്ൂളിലേക്കുള്ള ഒമ്പതാം തരം  ഇംഗ്ലീഷ് മീഡിയത്തിലെ സോഷ്യല്‍ സയന്‍സ് പുസ്തകമാണു തീരെ ലഭിക്കാത്തത്. അതേസമയം സ്‌കൂളുകളില്‍ നിന്നും ആദ്യം ലഭിച്ച ഓര്‍ഡര്‍ പ്രകാരമാണു ഡിപ്പോകളില്‍ നിന്നും  പുസ്തകം വിതരണം ചെയ്യുന്നത്. വൈകി ലഭിച്ച അപേക്ഷകളിലേക്കുള്ള പുസ്തകങ്ങളാണു ഡിപ്പോകളിലെത്താനുള്ളത്.  പത്താം തരത്തിലെ ഇംഗ്ലീഷ് മീഡിയം ഐ.ടി, ഒമ്പതാം ക്ലാസിലെ കെമിസ്ട്രി പുസ്തകങ്ങളും കിട്ടാത്തതായി പരാതിയുണ്ട്.
അറബിക് പാഠപുസ്തകങ്ങള്‍ക്കു പകരം ഓറിയന്റല്‍ അറബിക് പുസ്തകങ്ങളും പലയിടത്തും മാറി ലഭിച്ചിരുന്നു. ആവശ്യത്തിലധികം പുസ്തകങ്ങളുള്ള സ്‌കൂളുകളില്‍ നിന്നും പുസ്തകം ശേഖരിച്ചാണു പല സ്‌കൂളുകളും ഇതിനകം കുറവു പരിഹരിച്ചത്. ഇത്തവണ പാഠ പുസ്തക അച്ചടി സമയത്തു പൂര്‍ത്തിയാക്കി ഡിപ്പോകളില്‍ പുസ്തകമെത്തിയിരുന്നു.
എന്നാല്‍ കൃത്യമായ വിതരണത്തില്‍ വന്ന തടസമാണു മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുസ്തകമെത്തുന്നതിനു തടസമായത്. എട്ടുവരെ ക്ലാസുകളില്‍ പാഠപുസ്തകം  സൗജന്യമാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പണമടച്ചു ടെക്സ്റ്റ് ബുക്ക് ഓഫിസറുടെ റിലീസിംഗ് ഓര്‍ഡറോടെ കെബിപിഎസിന്റെ ഡിപ്പോകളില്‍ നിന്നു പുസ്തകങ്ങള്‍ കൈപ്പറ്റുകയാണു വേണ്ടത്.പണമടച്ചെങ്കിലും ലഭിക്കാനുള്ള പുസ്തകം എന്നു കിട്ടുമെന്ന കാര്യത്തിലാണു സ്‌കൂളുകളുടെ ആശങ്ക.  ഒമ്പതും പത്തും ക്ലാസുകളില്‍ ഇത്തവണ പുതിയ പാഠപുസ്തകമായതിനാല്‍ പരീക്ഷക്കു മുമ്പേ പുസ്തകം ലഭ്യമാക്കേണ്ടതുണ്ട്.  29 മുതലാണു സ്‌കൂളുകളില്‍ പാദവര്‍ഷിക പരീക്ഷ  നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  5 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  5 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  5 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  5 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  5 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  5 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  5 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  5 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  5 days ago