ആസാദിന്റെ ഡി.എന്‍.എ 'മോദി-ഫൈ' ചെയ്യപ്പെട്ടു, പാര്‍ട്ടിയെ വഞ്ചിച്ചു; രാജിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പാര്‍ട്ടി വിട്ട മുതിര്‍ന്ന അംഗം ഗുലാം നബി ആസാദിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്. ആസാദ് പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും അദ്ദേഹത്തിന്റെ ഡി.എന്‍എ മോദി-ഫൈ ചെയ്യപ്പെട്ടുവെന്നും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് രംഗത്തെത്തി.
'കോണ്‍ഗ്രസ് നേതൃത്വം വലിയ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വ്യക്തി തന്റെ നികൃഷ്ടമായ വ്യക്തിപരമായ ആക്രമണങ്ങളാല്‍ പാര്‍ട്ടിയെ വഞ്ചിച്ചു, അത് അദ്ദേഹത്തിന്റെ യഥാര്‍ഥ സ്വഭാവത്തെ വെളിവാക്കി. ജി.എന്‍.എയുടെ ഡി.എന്‍.എ മോദിഫൈ ചെയ്യപ്പെട്ടു- ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.
A man who has been treated by the greatest respect by the Congress leadership has betrayed it by his vicious personal attacks which reveals his true character. GNA's DNA has been modi-fied.
— Jairam Ramesh (@Jairam_Ramesh) August 26, 2022
ഇന്ന് രാവിലെയായിരുന്നു മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു രാജി. രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നും അദ്ദേഹത്തിന്റെ അപക്വമായ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനേയും കൂടിയാലോചന സംവിധാനങ്ങളേയും തകര്‍ത്തെന്നും ഗുലാം നബി കുറ്റപ്പെടുത്തി. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതിന്റെ കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്നും സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. 2019 ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായെന്നും മുതിര്‍ന്ന നേതാക്കളെല്ലാം അവഹേളിക്കപ്പെട്ടെന്നും ആസാദ് പറഞ്ഞു. നേരത്തെ ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് മണിക്കൂറുകള്‍ക്കം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്ന് നിയമനം എന്നാരോപിച്ചായിരുന്നു രാജി.
അതേസമയം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ആസാദ് ബി ജെ പിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അത് തള്ളി. ജമ്മുകശ്മിര്‍ കേന്ദ്രീകരിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ആസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."