HOME
DETAILS

ഗ്യാസ് കുറ്റികൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം; മകന്‍ ലഹരിക്കടിമ, വീട് വിറ്റ് കിട്ടിയ പണം നല്‍കാതിരുന്നത് പ്രകോപനം

  
backup
August 27, 2022 | 4:40 AM

son-killed-mother-in-thrissur-inquest-proceedings-started-2022

തൃശ്ശൂര്‍: തൃശ്ശൂര്‍ കോടാലിയില്‍ മകന്‍ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കൊള്ളിക്കുന്നിലെ വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടേക്ക് താമസം മാറിയതിന് ഒരു മാസം മുന്‍പ് അതുവരെ താലൂര്‍പാട് താമസിച്ചിരുന്ന വീട് വിറ്റുകിട്ടിയ പണമായ 5 ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു. ഈ പണം എടുത്ത് നല്‍കാന്‍ വിഷ്ണു ആവശ്യപ്പെട്ടിട്ടും ശോഭന തയ്യാറായിരുന്നില്ല.

സംഭവം നടന്ന ദിവസം ശോഭനയും വിഷ്ണുവുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ശോഭനയുടെ ഭര്‍ത്താവ് ചാത്തുക്കുട്ടി പണിക്ക് പോയിരിക്കുകയായിരുന്നു. പണത്തെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും വീടിന്റെ ഹാളില്‍ വച്ച് ഗ്യാസ് കൊണ്ട് അമ്മയെ മകന്‍ അടിച്ചുവീഴ്ത്തുകയുമായിരുന്നു.

കൊലയ്ക്ക് ശേഷം വിഷ്ണു പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ആദ്യം ഒന്നും പറയാന്‍ കൂട്ടാക്കിയിരുന്നില്ല. ഏറെ നേരം മിണ്ടാതെ നിന്ന വിഷ്ണുവിനോട് ഷര്‍ട്ടിലെ ചോരക്കറ എന്താണെന്ന് പൊലീസുകാര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് കൊലപാതക വിവരം പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  a day ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  a day ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  a day ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  a day ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  a day ago