HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കും
backup
August 27 2022 | 13:08 PM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന് നഷ്ടം ഉണ്ടാക്കിയ ജീവനക്കാരില്‍ നിന്നും തുക തിരിച്ചു പിടിക്കാന്‍ സിഎംഡിയാണ് ഉത്തരവിറക്കിയത്.
111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്. ജൂണ്‍ 26 ന് സര്‍വീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി, പേരൂര്‍ക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."