HOME
DETAILS

നാശത്തിന്റെ വക്കില്‍ പറശ്ശിനിക്കടവ് ബോട്ട്‌ജെട്ടി

  
backup
August 24, 2016 | 7:53 PM

%e0%b4%a8%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%b6


പാപ്പിനിശ്ശേരി: പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം നിര്‍മിച്ച ബോട്ട്‌ജെട്ടി അപകടാവസ്ഥയില്‍. ബോട്ട്‌ജെട്ടി തകര്‍ന്ന് ബോട്ട് കരയ്ക്കടുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. കൈവരികള്‍ എല്ലാം തകര്‍ന്നു. ബോട്ട് കരയ്ക്കടുപ്പിക്കുമ്പോള്‍ കെട്ടിയിടുന്നതിന് ആവശ്യമായ തൂണുകള്‍ പലതും ദ്രവിച്ച് വീണുപോയിരിക്കുന്നു. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്ന കോണ്‍ക്രീറ്റ് സ്ലാബ് വെള്ളത്തിലേക്ക് ചരിഞ്ഞ അവസ്ഥയിലാണ്. വളരെ സാഹസപ്പെട്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ഇതുവഴി കയറിയിറങ്ങുന്നത്.
1997ലാണ് പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് സര്‍വിസിന് തുടക്കം കുറിച്ചത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇപ്പോള്‍ സര്‍വിസ് നടത്തി വരുന്നുണ്ട്. വളപട്ടണം മുതല്‍ പറശ്ശിനിക്കടവ് വരെയുള്ള ആറ് ബോട്ട്‌ജെട്ടികളില്‍ ഏറ്റവും ശോചനീയമായ ഒന്നായി പറശ്ശിനിക്കടവ് ബോട്ട്‌ജെട്ടി മാറി. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അടിയന്തിരമായി ഇടപെട്ട് ബോട്ട്‌ജെട്ടിയുടെ കേടുപാടുകള്‍ പരിഹരിച്ചില്ലെങ്കില്‍ ഇതുവഴിയുളള യാത്ര കൂടുതല്‍ ദുസഹമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  3 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  3 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  3 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  3 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  4 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  4 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  4 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  4 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  4 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 days ago