സേലം: ടിപ്പു വിത്തുപാകിയ മൈത്രിയുടെ വിളനിലം
സേലം • മാനവിക മൈത്രിയുടെ സന്ദേശവാഹകനായ ശഹീദെ മില്ലത്ത് ടിപ്പു സുൽത്താന്റെ സ്മരണയിൽ നിറഞ്ഞ് സേലം ജാമിഅ മസ്ജിദ്.
സേലം നഗരമധ്യത്തിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. തൊട്ടടുത്താണ് മാരിയമ്മൽ കോവിൽ ക്ഷേത്രം. മാനുഷിക സൗഹൃദത്തിന്റെ പ്രതീകമായി മസ്ജിദിന്റെയും സമീപത്തെ ക്ഷേത്രത്തിന്റെയും നിർമാണ ചരിത്രം സേലത്ത് സമസ്ത സന്ദേശയാത്രയിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ വിശദീകരിച്ചു.
സേലം ജാമിഅ മസ്ജിദിന് സ്ഥലം സംഭാവന നൽകിയതും ആദ്യശില പാകിയതും ടിപ്പു സുൽത്താനാണ്. മസ്ജിദിന്റെ മുൻഭാഗത്ത് റോഡിന്റെ മറുവശത്ത് ഒരു ഏക്കർ ഭൂമി ക്ഷേത്രത്തിന് നൽകിയതും ടിപ്പുവായിരുന്നു.
ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്ത് സേലത്തെ വികസന രംഗത്തുണ്ടായ മുന്നേറ്റങ്ങൾ സ്മരിച്ച സമ്മേളനത്തിൽ, ചരിത്രങ്ങളെ വക്രീകരിച്ച് മുസ് ലിം ഭരണാധികാരികളെ വർഗീയവാദിയാക്കാനുള്ള അജൻഡകളെ തുറന്നു കാണിച്ചായിരുന്നു വിഷയാവതരണം.
സ്വാതന്ത്ര്യസമരത്തിലെ തമിഴ് മുസ് ലിം പങ്ക്, തമിഴ്നാട്ടിലെ സൂഫീ, ആത്മീയ നേതൃപാരമ്പര്യം, സാംസ്കാരിക – വൈജ്ഞാനിക-മതസൗഹാർദ ചരിത്രം, ചരിത്രപുരുഷന്മാരുടെയും തമിഴ് പണ്ഡിതരുടെയും സംഭാവനകൾ തുടങ്ങിയവ സമ്മേളനം വിശകലനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."