ശിവഗിരിയിലെത്തി രാഹുൽ ഗാന്ധി
തിരുവനന്തപുരം • ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി ഇന്നലെ ശിവഗിരി മഠത്തിലെത്തി. ഷാൾ അണിയിച്ചാണ് രാഹുലിനെ സ്വീകരിച്ചത്. ഗുരു സമാധിയിൽ പുഷ്പാർച്ചന നടത്തിയ രാഹുൽ പ്രാർഥനാചടങ്ങിൽ പങ്കെടുത്തു. രാഹുലിൻ്റെ സന്ദർശനം സന്തോഷകരമെന്ന് ശ്രീനാരായണഗുരു ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ക്ഷണിക്കപ്പെടാതെ എത്തിയതിൽ സന്തോഷം. മുമ്പ് രണ്ടുവട്ടം ക്ഷണിച്ചിട്ടും രാഹുലിന് എത്താനായിരുന്നില്ല. നെഹ്രുവും ഇന്ദിരയും രാജീവും സോണിയയും മഠം സന്ദർശിച്ചിട്ടുണ്ടെന്ന് സച്ചിദാനന്ദ രാഹുലിനോട് പറഞ്ഞു.
മഠത്തിന് മോദിയെന്നോ രാഹുലെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുന്നതാണ് നിലപാട്. മഠത്തോടും ഗുരു സങ്കൽപങ്ങളോടും പിണറായിക്ക് അനുഭാവ സമീപനമാണുള്ളത്. ഇത് തുടർന്നാൽ ഇനിയും ഇടത് സർക്കാർ അധികാരത്തിലെത്തുമെന്ന് സച്ചിദാനന്ദ രാഹുലിനോട് പറഞ്ഞു. 28 ശതമാനമുളള ശ്രീനാരായണീയർക്ക് ഒരു കോൺഗ്രസ് എം.എൽ.എ മാത്രമാണുള്ളത്. അതൃപ്തി അറിയിച്ചപ്പോൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചതായും സച്ചിദാനന്ദ പറഞ്ഞു.
കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, പാലോട് രവി തുടങ്ങിയവർ രാഹുലിനെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."