ഇന്ത്യയെ 'ഹിന്ദ്യ'യാക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി അവസാനിപ്പിക്കണം- തുറന്നടിച്ച് സ്റ്റാലിന്‍
ചെന്നൈ: ഹിന്ദി ഭാഷയെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇന്ത്യയെ 'ഹിന്ദ്യ'യാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളും ബി.ജെ.പി അവസാനിപ്പിക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു.
'എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കുക. ഹിന്ദി ദേശീയ ഭാഷയോ ഔദ്യോഗിക ഭാഷയോ അല്ല. ഹിന്ദി ദിനത്തിന് പകരം ഇന്ത്യന്‍ ഭാഷാ ദിനം ആഘോഷിക്കണം' സ്റ്റാലിന്‍ പറഞ്ഞു.
'മറ്റു ഭാഷകളെ അപേക്ഷിച്ച് ഹിന്ദി ഭാഷയുടെ വികസനത്തിനായി കേന്ദ്രം ചെലവഴിക്കുന്ന വിഭവങ്ങളില്‍ വലിയ അന്തരമുണ്ട്. ഇത് കേന്ദ്രം കുറക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസ നയത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദി ദിനത്തില്‍ സൂറത്തില്‍ നടന്ന അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
'എനിക്ക് ഒരു കാര്യം വ്യക്തമായി പറയാന്‍ ആഗ്രഹമുണ്ട്. ഹിന്ദിയും ഗുജറാത്തിയും, ഹിന്ദിയും തമിഴും, ഹിന്ദിയും മറാത്തിയും മത്സരാര്‍ത്ഥികളാണെന്ന് ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. ഹിന്ദിക്ക് രാജ്യത്തെ മറ്റൊരു ഭാഷക്കും എതിരാളിയാകാന്‍ കഴിയില്ല. ഹിന്ദിയാണ് ഹിന്ദിയെന്ന് നിങ്ങള്‍ മനസ്സിലാക്കണം. രാജ്യത്തെ എല്ലാ ഭാഷകളുടെയും സുഹൃത്ത്' അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."