HOME
DETAILS

വാദങ്ങൾ നിരത്തി സമസ്ത സുപ്രിംകോടതിയിൽ; ഹിജാബ് ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടുന്ന സാംസ്‌കാരിക സമ്പ്രദായം

  
backup
September 15 2022 | 04:09 AM

86896879636-2022-sep-15

ന്യൂഡൽഹി • ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് അംഗീകരിച്ചാൽപോലും അതു ഭരണഘടനയുടെ 29 (1) പ്രകാരം സംരക്ഷിക്കപ്പെടുന്ന സാംസ്‌കാരിക സമ്പ്രദായമാണെന്ന് കർണാടകയിലെ ഹിജാബ് കേസിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ സുപ്രിംകോടതിയിൽ. വ്യക്തിയുടെ അവകാശവും അഭിമാനവും ഇല്ലാതാക്കുന്നതാണ് ഹിജാബ് നിരോധനം. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വൈവിധ്യമെന്ന ആശയത്തിന് എതിരാണ് ഹൈക്കോടതി വിധിയെന്നും സമസ്തയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി വാദിച്ചു. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

വൈവിധ്യത്തിൽ നിലനിന്നുള്ള സാഹോദര്യമാണ് ഭരണഘടന പറയുന്നത്. ഹിജാബ് നിരോധനം ഈ ആശയത്തിനെതിരാണ്. ഹിജാബ് ആരുടെയും അവകാശങ്ങൾ നിഷേധിക്കുന്നില്ല. മുസ് ലിം പെൺകുട്ടി മതാചാരപ്രകാരം വസ്ത്രം ധരിച്ചാൽ അതു രാജ്യത്തെ മതേതര വിദ്യാഭ്യാസത്തിനോ ഐക്യത്തിനോ തടസമുണ്ടാക്കുന്നില്ല. ഹിജാബ് ധരിക്കുന്നതു കണ്ടാൽ ആരെങ്കിലും പ്രകോപിതരാവുന്നുണ്ടെങ്കിൽ അവരെയാണ് പരിശോധിക്കുകയും തിരുത്തുകയും ചെയ്യേണ്ടത്. അല്ലാതെ പെൺകുട്ടികളുടെ അവകാശം നിഷേധിക്കലല്ല. വിഭ്യാഭ്യാസ സ്ഥാപനങ്ങൾ വൈവിധ്യത്തിന്റെയും സംവാദത്തിന്റെയും കേന്ദ്രങ്ങളാണെന്നാണ് ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്.

മുസ് ലിം പെൺകുട്ടികളുടെ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനെതിരായ കടന്നുകയറ്റമാണ് ഹിജാബ് നിരോധനമെന്നും ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടി. ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുന്നത് അവരെ അപമാനിക്കലാണ്. ഹിജാബ് ഊരിമാറ്റുന്നത് തങ്ങൾക്ക് വേദനയുണ്ടാക്കിയെന്ന പെൺകുട്ടികളുടെ വാക്കുകളും ഹുസേഫ അഹമ്മദി ഉദ്ധരിച്ചു. ഹിജാബ് ഇസ് ലാമിൽ ഒഴിവാക്കാനാവാത്തതാണെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്. ഹിജാബ് ധരിക്കുന്നുവെന്ന ഒറ്റക്കാരണത്താൽ മുസ് ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയാണ്.
നിരോധനം വിപരീത ഫലമാണുണ്ടാക്കുക. ഹിജാബ് ധരിച്ച് പഠിക്കാൻ സാധിക്കില്ലെന്നു വന്നാൽ അവർ വീണ്ടും സാധാരണ മദ്റസാ വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുപോകും. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനാൽ 17,000 പെൺകുട്ടികളാണ് സർക്കാർ സ്‌കൂളുകളിലെ പഠനം നിർത്തിയത്. ഇതിനിയും കൂടും. യൂനിഫോമിന്റെ നിറം പോലുള്ള കാര്യങ്ങൾ തീരുമാനിക്കാനാണ് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അധികാരമുള്ളത്. മൗലികാവകാശങ്ങൾ നിഷേധിക്കുന്ന തീരുമാനമെടുക്കാൻ അധികാരമില്ല. യൂനിഫോം നടപ്പാക്കേണ്ടത് മുസ് ലിം പെൺകുട്ടികളുടെ മൗലികാവകാശം നിഷേധിച്ചുകൊണ്ടാവരുതെന്നും ഹുസേഫ അഹമ്മദി വാദിച്ചു. സമസ്തയ്ക്കു വേണ്ടി അഭിഭാഷകരായ ത്വയ്യിബ് ഹുദവി, സുൽഫിക്കൽ അലി പി.എസ് എന്നിവരും ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  an hour ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  2 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  2 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  2 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  2 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  3 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  3 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  3 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  3 hours ago