സുബൈർ ഹാജി ആലുവ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് അന്തരിച്ച സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ അഹ്മദ് ഹാജി ആലുവ അനുസ്മരണവും പ്രാർത്ഥനാ സദസ്സും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു.
ജീവിത വിശുദ്ധി കാത്തു സൂക്ഷിച്ച് എളിമയും പുഞ്ചിരിക്കുന്ന മുഖവുമായി പൊതുജനങ്ങളുമായി ഇടപെട്ട സുബൈർ ഹാജി ആലുവ സമസ്ത പ്രവർത്തകർക്ക് മാതൃകയാണെന്ന് അനുസ്മരണ സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു.
സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ശാഫി ദാരിമി പുല്ലാരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സൈദലവി ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. മുജീബ് ഫൈസി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുക്കുകയും ബഷീർ ഫൈസി ചുങ്കത്തറ പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. എൻ സി മുഹമ്മദ് ഹാജി, അബ്ദുറസാഖ് വളക്കൈ, സിദ്ദീഖ് തുവ്വൂർ, മുജീബ് ആലുവ, ആറ്റക്കോയ തങ്ങൾ പടപ്പറമ്പ്, അബൂബക്കർ ഫൈസി വെള്ളില, ബഷീർ താമരശ്ശേരി, അബ്ദുറഹ്മാന്‍ ഫറോക്ക്, സുബൈർ ഹുദവി വെളിമുക്ക്, കബീർ വൈലത്തൂർ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.
ഉമര്‍ കോയ ഹാജി, മശ്ഹൂദ് കൊയ്യോട്, സമീര്‍ പുത്തൂർ, ഷിഫ്നാസ് കൊടുങ്ങല്ലൂർ, ജുനൈദ് മാവൂർ, മുബാറക്, മൻസൂർ വാഴക്കാട്, മുഖ്താർ കണ്ണൂർ, ഉമര്‍ ഫൈസി, അബ്ദുൽ ഗഫൂർ ചുങ്കത്തറ, കുഞ്ഞിപ്പ തവനൂർ, റാഫി പുലാമന്തോൾ, ആബിദ് കൂമണ്ണ, അബ്ദുൽ കരീം പയോണ, ഷമീർ പുല്ലാളൂർ, ഫാസിൽ കണ്ണൂർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. അബ്ദുറഹ്മാൻ ഹുദവി സ്വാഗതവും ഹാരിസ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."