പഞ്ചാബിനു പിന്നാലെ, ഹരിയാന കോണ്‍ഗ്രസിലും കശപിശ: 'ശക്തനായ നേതാവ്' വേണമെന്നാവശ്യം
ഛണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കത്തിനു പിന്നാലെ ഹരിയാന കോണ്‍ഗ്രസിലും ചേരിതിരിഞ്ഞുള്ള വാക്കേറ്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ പക്ഷമാണ് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കുമാരി സെല്‍ജയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്ത് ശക്തനായ നേതാവ് വരണമെന്നും ഹൂഡയെ തിരിച്ചുകൊണ്ടുവന്ന് ഉന്നത സ്ഥാനം നല്‍കണമെന്നുമാണ് ആവശ്യം. ഇന്ന് 19 എം.എല്‍.എമാര്‍ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കാണുകയും ചെയ്തു.
ഹരിയാനയുടെ ചുമതലയുള്ള വിവേക് ബന്‍സാലുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കെ.സി വേണുഗോപാലുമായും ചര്‍ച്ച നടത്തിയത്. സംസ്ഥാനത്ത് ശക്തമായ നേതൃത്വം വേണമെന്നാണ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ എട്ടു വര്‍ഷമായി പാര്‍ട്ടിക്ക് ജില്ലാ അധ്യക്ഷന്മാരില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. വേരു മുതല്‍ അഴിച്ചുപണി ആവശ്യമാണെന്നാണ് ഇതിലൂടെ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."