സുധാകരന് ഇന്ന് ഡല്‍ഹിയില്‍; യു.ഡി.എഫ് കണ്‍വീനറുടെ കാര്യത്തില്‍ തീരുമാനമാവും
ന്യൂഡല്‍ഹി: കെ.പി.സി.സി പുനഃസംഘടനയ്ക്കായി തയാറാക്കിയ മാനദണ്ഡത്തില്‍ ഹൈക്കമാന്‍ഡ് അംഗീകാരം തേടി കെ. സുധാകരന് ഇന്ന് ഡല്‍ഹിയില്‍.
നാളെയാണ് ഹൈക്കമാന്‍ഡ് പ്രതിനിധികളുമായുള്ള സുധാകരന്റെ കൂടിക്കാഴ്ച.
കെ.പി.സി.സി പുനഃസംഘടനാ നടപടികള്‍ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി തേടും. കൂടാതെ രാഷ്ട്രീയകാര്യ സമിതിയുടെ നിര്‍ദേശങ്ങള്‍ ഹൈക്കമാന്‍ഡിനെ അദ്ദേഹം ധരിപ്പിക്കും. 51 ഭാരവാഹികള്‍ മതിയെന്നാണ് കെ.പി.സി.സി നേതൃത്വം എത്തിയ ധാരണ. യു.ഡി.എഫ് കണ്‍വീനറുടെ കാര്യത്തിലും ഡല്‍ഹി ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും. കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് സുധാകരന് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തുന്നത്.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞയാഴ്ചകളില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരന്റെ സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."