ആലപ്പുഴയില്‍ ബീഫ് ഫ്രൈക്ക് വേണ്ടി യുവാവിന് നേരെ ഗുണ്ടാ സംഘത്തിന്റെ മര്‍ദനം; പ്രതികള്‍ പിടിയില്‍
ഹരിപ്പാട്; തട്ടുകടയില്‍ നിന്നും ബീഫ് ഫ്രൈ വാങ്ങി മടങ്ങുകയായിരുന്ന യുവാവിന് ബീഫ് ഫ്രൈ ആവശ്യപ്പെട്ടുകൊണ്ട് ഗുണ്ടാസംഘത്തിന്റെ മര്‍ദനം. കാര്‍ത്തികപ്പള്ളി പുതുകണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു(26)വിനാണ് മര്‍ദനമേറ്റത്.
തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന വിഷ്ണുവിനെ കാറിലെത്തിയ ഗുണ്ടകള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച വിഷ്ണുവിനെ ഗുണ്ടകള്‍ മര്‍ദിക്കുകയായിരുന്നു.
ഹരിപ്പാട് പൊലിസില്‍ വിഷ്ണു പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന കാര്‍ത്തികപ്പള്ളി വിഷ്ണു(29)എന്ന കുളിര് വിഷ്ണു,പിലാപ്പുഴ വലിയ തെക്കതില്‍ ആദര്‍ശ് (30) എന്നിവരെ പൊലിസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇവര്‍ പ്രതികളായിരുന്നുവെന്ന് ഹരിപ്പാട് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."