തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസ്: പ്രത്യേക സംഘം അന്വേഷിക്കും
പത്തനംതിട്ട: തിരുവല്ല സ്പിരിറ്റ് തട്ടിപ്പ് കേസ് പത്തനംതിട്ട ജില്ല പൊലിസ് മേധാവി ആര്.നിശാന്തിനിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. മധ്യപ്രദേശ്, എറണാകുളം, തിരുവല്ല തുടങ്ങി മൂന്ന് കേന്ദ്രങ്ങളിലായി പൊലിസ് സംഘം അന്വേഷണം നടത്തും. സ്ഥലം മാറിയ സി.ഐ ബിജു. വി. നായരും അന്വേഷണത്തിന്റെ ഭാഗമാകും. റിമാന്‍ഡിലുള്ള ടാങ്കര്‍ ഡ്രൈവര്‍മാരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മാണത്തിന് എത്തിച്ച സ്പിരിറ്റില്‍ 20,000 ലിറ്റര്‍ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസിന്റെ കണ്ടെത്തല്‍. മധ്യപ്രദേശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4,000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."