റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന് നേരെ വീണ്ടും വധശ്രമമെന്ന് റിപ്പോര്‍ട്ട്
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനു നേരെ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. ജനറല്‍ ജി.വി.ആര്‍ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, എപ്പോഴാണ് വധശ്രമം നടന്നതെന്ന് കാര്യത്തില്‍ വ്യക്തതയില്ല.
ഓഫീസില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ പുടിന്‍ സഞ്ചരിച്ച വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് പുടിന്റെ വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്നു. തുടര്‍ന്ന് പുടിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അദ്ദേഹത്തിന് പരുക്കുകളൊന്നും തന്നെയില്ലെന്നും യൂറോ വീക്ക്‌ലി റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതു മുതല്‍ പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജീവനു ഭീഷണിയുള്ളതായും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുട്ടിനെതിരെ വധശ്രമം ഉണ്ടായെന്ന റിപ്പോര്‍ട്ട്. കുറഞ്ഞത് അഞ്ച് തവണയെങ്കിലും വധശ്രമത്തെ അതിജീവിച്ചതായി പുട്ടിന്‍ 2017ല്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. പുട്ടിന്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് വധശ്രമമുണ്ടായതെന്ന് news.co.au ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."