നടന്നത് യു.ഡി.എഫ് അഴിമതിക്കെതിരായ സമരം: സുപ്രിംകോടതിയില്‍ കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് എ വിജയരാഘവന്
തിരുവനന്തപുരം: നിയമസഭ കയ്യാങ്കിളി കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം. മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്കി. മാധ്യമങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.
അന്ന് കേരളത്തിലെ യു.ഡി.എഫ് അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ആ അഴിമതിക്കെതിരായ സമരമാണ് ഇടതുപക്ഷം നടത്തിയത്. അത് യുഡിഎഫിനെതിരായ സമരമായി വേണം കാണാന്‍. സത്യവാങ്മൂലത്തില്‍ കെ എം മാണി എന്ന പേര് പറഞ്ഞിട്ടില്ല. കോടതിയില്‍ നടന്ന ആശയവിനിമയം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എ വിജയരാഘവന് പറഞ്ഞു.
കെ എം മാണി ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള, അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണ്. ബാര്‍കോഴ ആരോപണങ്ങളില്‍ കെ എം മാണിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതാണെന്നും എ വിജയരാഘവന് പറഞ്ഞു.
സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സിപിഎമ്മിനെ അതൃപ്തി അറിയിച്ചതായാണ് സൂചന. ജോസ് കെ മാണി ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്തശേഷം അഭിപ്രായം പറയാമെന്നും ജോസ് കെ മാണി പറഞ്ഞു.
സുപ്രീംകോടതിയില്‍ ഇന്നലെ നിയമസഭ കയ്യാങ്കളിക്കേസ് പരിഗണിക്കുമ്പോഴാണ് കേരള സര്‍ക്കാരിന്റെ അഭിഭാഷകന് രഞ്ജിത്ത് കുമാര്‍, അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെയാണ് ഇടതുപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതെന്ന് പറഞ്ഞത്. നിയമസഭയില്‍ നടന്ന അതിക്രമം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."