മാണിക്കെതിരായ വിവാദങ്ങളില്‍ സി.പി.എം വിശദീകരണം തൃപ്തികരം: യു.ഡി.എഫ് വിഷയം മുതലെടുക്കുകയാണെന്ന് ജോസ് കെ മാണി
കോട്ടയം:കെ.എം മാണിക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി. സംഭവത്തില്‍ സി.പി.എം വിശദീകരണം തൃപ്തികരമാണെന്ന് കേരള കോണ്‍ഗ്രസ് എം വിഭാഗം.
വിജയരാഘവന്റെ വിശദീകരണം തൃപ്തികരമെന്ന് ജോസ് കെ മാണി സ്റ്റിയറിങ് കമ്മിറ്റിയെ അറിയിച്ചു. കെ.എം മാണിയോട് അനുകൂല നിലപാടാണ് ഇടത് മുന്നണിക്കുള്ളതെന്നും കോടതിയില്‍ നടന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കള്‍ വിഷയം മുതലെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിതച്ചേര്‍ത്തു.
സുപ്രിംകോടതിയിലെ പരാമര്‍ശത്തില്‍ കെ.എം മാണിയുടെ പേരില്ലെന്നും കോടതി കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ വിശദീകരണം. മുന്നണിയിലെ പ്രധാന കക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. ആശയക്കുഴപ്പമുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."