ലഹരിക്കെതിരെ ബഹുമുഖ കര്‍മ പദ്ധതി; ലഹരി ഉപയോഗം വര്‍ധിക്കുന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് യുവാക്കളില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ബഹുമുഖ കര്‍മപദ്ധതി രൂപീകരിക്കും.
സാമൂഹ്യ കൂട്ടായ്മകള്‍ ഊര്‍ജസ്വലമായി പങ്കുകൊള്ളണം. സംസ്ഥാനതലത്തില്‍, ജില്ലാതലത്തില്‍ തുടങ്ങിയ എല്ലാ തലങ്ങളിലും ഇതിന്റെ ഭാഗമായി പദ്ധതി രൂപീകരിക്കും. സിനിമ,സീരിയല്‍ മേഖലയിലെ പ്രമുഖരായിട്ടുള്ളവരെ ഉള്‍പ്പെടുത്തി ലഹരി ഉപയോഗത്തിനെതിരെ പരിപാടികള്‍ ആസൂത്രണം ചെയ്യും.
തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില്‍ 15 പേരും വാക്‌സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."