43 പുതുമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി; കാബിനറ്റില്‍ 15 പുതുമുഖങ്ങള്‍
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലെ ആദ്യത്തെ അഴിച്ചുപണിയില്‍ 43 പേര്‍ പുതിയ മന്ത്രിമാരായ സത്യപ്രതിജ്ഞ ചൊല്ലി. നാലു പ്രമുഖര്‍ക്ക് സ്ഥാനം തെറിച്ചപ്പോള്‍, 36 പുതുമുഖങ്ങളാണ് മന്ത്രിപദത്തിലെത്തിയത്. 15 പേരാണ് കാബിനറ്റിലെ പുതുമുഖങ്ങള്‍. ഇതോടെ മോദി മന്ത്രിസഭയില്‍ 77 അംഗങ്ങളായി. ഏഴ് പേര്‍ക്കാണ് സഹമന്ത്രിസ്ഥാനത്തു നിന്ന് ഉയര്‍ച്ച കിട്ടിയത്.
ഐ.ടി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതാണ് സുപ്രധാന കാര്യം.
രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
പുതുതായി സത്യപ്രതിജ്ഞ ചൊല്ലിയവരുടെയും നിലവില്‍ ഉള്ളവരുടെയും വകുപ്പുകളിലും വലിയ മാറ്റമുണ്ടാകുമെന്നാണ് സൂചന. ഇത് വരും ദിവസങ്ങളിലുണ്ടാകും.
ഇന്ന് സത്യപ്രതിജ്ഞ ചൊല്ലിയ മന്ത്രിമാര്‍
1. നാരായണ്‍ റാണെ
2. സര്‍ബാനന്ദ സോനോവാള്‍
3. ഡോ. വിരേന്ദ്ര കുമാര്‍
4. ജ്യോതിരാദിത്യ എം. സിന്ധ്യ
5. രാമചന്ദ്ര പ്രസാദ് സിങ്
6. അശ്വിനി വൈഷ്ണവ്
7. പശുപതി പരസ്
8. കിരണ്‍ റിജ്ജു
9. രാജ് കുമാര്‍ സിങ്
10. ഹര്‍ദീപ് സിങ് പുരി
11. മന്‍സുഖ് മാണ്ഡവിയ
12. ബൂപേന്ദര്‍ യാദവ്
13. പര്‍ശോട്ടം രുപാല
14. ജി. കിഷന്‍ റെഡ്ഡി
15. അനുരാഗ് സിങ് ഠാക്കൂര്‍
16. പങ്കജ് ചൗധരി
17. അനുപ്രിയ സിങ് പട്ടേല്‍
18. ഡോ. സത്യ പാല്‍ സിങ് ബാഗെല്‍
19. രാജീവ് ചന്ദ്രശേഖര്‍
20. ശോഭ കരന്‍ദ്‌ലാജെ
21. ഭാനു പ്രതാപ് സിങ് വര്‍മ
22. ദര്‍ശന വിക്രം ജാര്‍ദോഷ്
23. മീനാക്ഷി ലേഖി
24. അന്നപൂര്‍ണ ദേവി
25. എ. നാരായണസ്വാമി
26. കൗശല്‍ കിഷോര്‍
27. അജയ് ഭട്ട്
28. ബി.എല്‍. വര്‍മ
29. അജയ് കുമാര്‍
30. ചൗഹാന്‍ ദേവുസിന്‍ഹ്
31. ഭഗവാന്ദ് ഖുബ
32. കപില്‍ മോരേശ്വര്‍ പാട്ടീല്‍
33. പ്രതിമ ഭൗമിക്
34. ഡോ. സുഭാസ് സര്‍ക്കാര്‍
35. ഡോ. ഭഗവത് കിഷന്റാവു കാരാട്
36. ഡോ. രാജ്കുമാര്‍ രന്‍ജന്‍ സിങ്
37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍
38. ബിശ്വേഷര്‍ തുഡു
39. ശാന്തനു ഠാക്കൂര്‍
40. ഡോ. മുഞ്ഞരപ്പ മഹേന്ദ്രഭായ്
41. ജോണ്‍ ബര്‍ല
42. ഡോ. എല്‍. മുരുകന്‍
43. നിതീഷ് പ്രമാണിക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."