HOME
DETAILS
MAL
കൊവിഡ്: സ്വകാര്യ ആശുപത്രികളിലെ മുറി നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍
backup
July 08 2021 | 09:07 AM
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ മുറി വാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗം ആയി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
2645 മുതല്‍ 9776 രൂപ വരെയാണ് പുതിയ ചികിസനിരക്കുകള്‍. 100 ബെഡുകളുള്ള എന്‍എബിഎച്ച് ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്.
മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാം എന്ന് ജൂണ്‍ 16ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."