എലിസബത്ത് രാജ്ഞിയുടെ സംസ്കാരം; അറബ് നേതാക്കള്‍ ലണ്ടനിലെത്തി
ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് രണ്ടാമന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് അറബ് നേതാക്കള്‍ ലണ്ടനിലെത്തി. പ്രത്യേക ക്ഷണിതാക്കളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളും ഭരണകര്‍ത്താക്കളുമാണ് ബ്രിട്ടനിലെത്തിയത്. ഇന്ന് രാത്രിയാണ് സംസ്കാരം.
കുവൈത്ത് കിരീടാവകാശി മിഷല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ബഹ്റയ്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ മുഅസ്സം, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി, ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല, തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലറ്റ് കവോസോഗ്ലു തുടങ്ങിയവര്‍ ലണ്ടനിലെത്തിയിട്ടുണ്ട്.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാജ്ഞിയാണ് എലിസബത്ത് രണ്ടാമന്. 70 വര്‍ഷം രാജ്യത്തെ നയിച്ച അവര്‍ 96ാം വയസ്സിലാണ് വിടവാങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 2,000 വിശിഷ്ടാതിഥികളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."