HOME
DETAILS

പരാതി നല്‍കിയതിന് ജീവനക്കാരെ പിരിച്ചുവിടരുത്:യുഎഇ തൊഴില്‍ മന്ത്രാലയം

  
backup
September 26, 2022 | 6:17 AM

labour-ministry-uae
ദുബൈ:തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടരുതെന്ന് യു.എ.ഇ അധികൃതര്‍. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുമ്പോള്‍ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാര്‍ റദ്ദാക്കുകയാണെങ്കില്‍ തൊഴിലാളിയും തൊഴിലുടമയും പരസ്പരം രേഖാമൂലം അറിയിക്കണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു . തൊഴില്‍ കരാര്‍ റദ്ദാക്കുകയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ രേഖാമൂലം പരസ്പരം അറിയിക്കണം. നോട്ടിസ് സമയത്ത് തൊഴില്‍ കരാര്‍ സാധുവായിരിക്കും. ഈ കാലയളവില്‍ ജീവനക്കാര്‍ക്ക് പൂര്‍ണ വേതനത്തിനു അവകാശമുണ്ടെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.തൊഴില്‍ ബന്ധം അവസാനിപ്പിക്കുമെന്ന് അറിയിച്ച ദിവസം മുതലുള്ള നിശ്ചിത കാലയളവ് നോട്ടിസ് പീരിയഡായി പരിഗണിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തൊഴിലുടമയ്‌ക്കെതിരേ മാനവ വിഭവശേഷി,സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിലോ കോടതിയിലോ പരാതിപ്പെടുകയും ചെയ്താല്‍ ഇക്കാരണം കൊണ്ട് ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ പാടില്ല. എന്നാല്‍ 2021 ലെ ഫെഡറല്‍ തൊഴില്‍ നിയമം 42/33 പ്രകാരം താഴെ പറയുന്ന കാരണങ്ങളാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. *തൊഴില്‍ കരാര്‍ അവസാനിക്കുകയും പുതുക്കേണ്ടതില്ലെന്ന് ഇരു കൂട്ടരും തീരുമാനിക്കുകയും ചെയ്താല്‍ . *തൊഴില്‍ കരാറിലെ തൊഴിലുടമ മരണപ്പെടുന്ന സാഹചര്യത്തില്‍. * തൊഴിലാളി മരണപ്പെടുകയോ തൊഴിലെടുക്കാന്‍ കഴിയാത്ത വിധം ശാരീരിക ക്ഷമത നഷ്ടപ്പെടുകയോ ചെയ്താല്‍. (ഇതിനു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം) *തൊഴിലാളി ജയിലിലാവുകയോ നിയമ നടപടി നേരിടുകയോ ചെയ്താല്‍. * ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടിപ്പോയാല്‍ (തൊഴിലുടമ പാപ്പരാകുന്ന സാഹചര്യത്തില്‍). *ലേബര്‍ കാര്‍ഡ് പുതുക്കാനുള്ള വ്യവസ്ഥകള്‍ തൊഴിലാളി പൂര്‍ത്തിയാക്കാതിരുന്നാല്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  14 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  14 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  14 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

90% വരെ കിഴിവുമായി നൂറോളം ബ്രാൻഡുകൾ; ദുബൈയിലെ 12 മണിക്കൂർ വമ്പൻ ഫ്ലാഷ് സെയിൽ ഇന്ന് രാത്രി 10 വരെ

uae
  •  14 days ago
No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  14 days ago
No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala
  •  14 days ago
No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  14 days ago