രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, മര്‍ദ്ദിച്ചവശയാക്കി നഗ്നയാക്കി വഴിയിലുപേക്ഷിച്ചു
രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, മര്‍ദ്ദിച്ചവശയാക്കി നഗ്നയാക്കി വഴിയിലുപേക്ഷിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലുപേക്ഷിച്ചു. ബലാത്സംഗം ചെയ്ത ശേഷം അക്രമികള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
രാത്രി ഭക്ഷണത്തിനു ശേഷം നടക്കാനിറങ്ങിയ സ്ത്രീയെ മദ്യലഹരിയായിരുന്ന മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഗ്രാമീണരാണ് യുവതി വഴിയിൽ കിടക്കുന്നത് കണ്ടത്. പിന്നീട് വിവരം അറിയിച്ചതോടെ പൊലിസ് സംഭവസ്ഥലത്തെി. വസ്ത്രങ്ങൾ അക്രമികൾ കൊണ്ടുപോയതിനാൽ ജീപ്പിന്റെ സീറ്റ് കവർ ഉപയോഗിച്ച് പൊലീസ് യുവതിയുടെ ശരീരം മറച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഒരു വനിത കോൺസ്റ്റബിളിന്റെ വസ്ത്രംധരിക്കാൻ നൽകി.
സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ സ്റ്റേഷനു പുറത്ത് തടിച്ചുകൂടിയിരുന്നു. ബലാത്സംഗം നടന്ന സ്ഥലത്തുനിന്ന് പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുവതിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പൊലിസ് നൽകിയ ഉറപ്പ്.
അടുത്തിടെയായി രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിച്ചുവരികയാണ്. അടുത്തിടെ 21 കാരിയെ ഭർത്താവും ഭർതൃമാതാപിതാക്കളും തെരുവിലൂടെ നടത്തിച്ചത് വലിയ വിവാദമായിരുന്നു. മണിപ്പൂരിൽ ഇതുപോലെ നാലുസ്ത്രീകളെ വിവസ്ത്രരായി നടത്തിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."