
കരയിലൂടെ കപ്പലോടിച്ച ചുണക്കുട്ടികള്‍
സാദിഖ് ഫൈസി താനൂർ
സി.ഇ 330 മെയ് 11ന് കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തി സ്ഥാപിച്ച മഹത്തായ റോമാ സാമ്രാജ്യം ആയിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കുരിശുയുദ്ധങ്ങള്‍ ഇളക്കിവിട്ടും ഇതര ക്രൈസ്തവ സഭകളെ വേട്ടയാടിയും അയല്‍ രാജ്യങ്ങളുടെ മേല്‍ ചുങ്കം ചുമത്തിയും മുന്നോട്ടു പോയ ഒരു മഹാ സാമ്രാജ്യത്തെ പൂര്‍ണമായും നേരിന്റെ പാതയിലേക്ക് നയിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ്(1432-1481).
മുസ്ലിം പോരാളികള്‍ പതിനൊന്നു തവണ വന്നു ലക്ഷ്യം പൂര്‍ത്തിയാക്കാതെ മടങ്ങിപ്പോയ ഇടത്തേക്കാണ്, റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി കീഴടക്കാന്‍ മുഹമ്മദും കൂട്ടരും എത്തിയിട്ടുള്ളത്. ഭൂമി ശാസ്ത്രപരമായി തന്നെ ഏറെ ശ്രദ്ധേയമായ നഗരമാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍. ഒരു ഭാഗം ശക്തമായ കോട്ടമതില്‍ കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. അവിടെയാകട്ടെ സൈന്യവും പട്ടാളവും നിരന്തര ജാഗ്രതയിലും. പിന്നെ ബാക്കിയുള്ള മൂന്നു ഭാഗവും സമുദ്രം. ഒരു ഭാഗത്ത് മര്‍മറ കടല്‍. മറുഭാഗത്ത് ബോസ്ഫറസ് സമുദ്രം. അത് രണ്ടിന്റെയും കര ഭാഗമാകട്ടെ കുത്തനെയുള്ള പാറക്കെട്ടുകളാല്‍ ശക്തവും സുഭദ്രവും. ഒരിക്കലും ഒരു ശത്രുവിന് ആ വഴി നഗരം അക്രമിക്കാന്‍ വരാനാകില്ല.
പിന്നെയുള്ളത് ഗോള്‍ഡന്‍ ഹോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന കടലിടുക്കാണ്. ഏഴര കിലോമീറ്റര്‍ വീതിയും 750 മീറ്റര്‍ നീളവുമുള്ള ഒരു ജലപാത. അതിന്റെ ഒരു കര കോണ്‍സ്റ്റാന്റിനോപ്പിളിലും മറുകര ഗാള്‍ട്ടയിലുമാണ്. തൊട്ടടുത്താണെങ്കിലും റോമിനോട് വലിയ താല്‍പര്യം കാണിക്കാത്ത ഒരു ക്രൈസ്തവ കോളനിയാണ് ഗള്‍ട്ട. അതിലൂടെ കയറിയാല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പെട്ടന്ന് എത്താം. പക്ഷേ, പ്രതിരോധ രീതി ശരിക്കും അറിയുന്ന ബൈസന്റിയന്‍ ഭരണകൂടം, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരാരും അതിലൂടെ വരാതിരിക്കാന്‍ അതിശക്തമായ ചങ്ങലകള്‍ ഗോള്‍ഡണ്‍ ഹോണില്‍ സ്ഥാപിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ അകത്തുനിന്നു ചങ്ങല അഴിക്കാതെ മറ്റാര്‍ക്കും അതുവഴി പ്രവേശിക്കാനാകില്ല.
1453 ഏപ്രില്‍ 6 മുതല്‍ നാല്‍പതു നാള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധിച്ചിട്ടും നഗരം ഉസ്മാനികള്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. ഞങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങിയാല്‍, ആരെയും അക്രമിക്കുകയില്ലെന്നും കോണ്‍സ്റ്റന്റിയിന്‍ ചക്രവര്‍ക്കു അര്‍ഹമായ സ്ഥാനവും ആദരവും വകവെച്ചു നല്‍കാമെന്നു പറഞ്ഞിട്ടും പ്രതിരോധിക്കാന്‍ തന്നെ ബൈസന്റിയന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. അവസാനം ബോസ്ഫറസ് സമുദ്രം വഴി വരുന്ന ഉസ്മാനി നാവിക പടയുടെ കപ്പലുകള്‍ ഗോള്‍ഡണ്‍ ഹോണ്‍ വഴി കയറ്റി അതിലൂടെ താരതമ്യേന ദുര്‍ബലമായ കോട്ടഭാഗം തകര്‍ത്തു കോണ്‍സ്റ്റാന്റിനോപ്പിളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. നോക്കുമ്പോള്‍ അവിടെ കപ്പലുകള്‍ക്ക് പ്രവേശിക്കാനാകില്ല. കടലിലാകെ ചങ്ങലയിട്ടിരിക്കുന്നു.
എന്തു ചെയ്യുമെന്നറിയാതെ, അന്തിച്ചു നിന്ന സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹിന് ഒരു ബുദ്ധി തോന്നി; കടലൂടെ കപ്പലോടിക്കാന്‍ പറ്റിയില്ലെങ്കില്‍ കരയിലൂടെ കപ്പല്‍ ഓടിക്കുക! അതിന് ബോസ്ഫറസ് തീരത്തെ ജനോയിസ് കോളനിയായ ഗലാട്ട വഴിപറ്റും. ഗലാട്ടയുടെ ഒരു ഭാഗത്ത് ബോസ്ഫറസും മറുഭാഗത്ത് ഗോള്‍ഡന്‍ ഹോണുമാണ്. പിന്നെയുള്ളത് കരഭാഗമാണ്. ബോസ്ഫറസിലെ കരഭാഗം വഴി കയറി 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരുമ്പു ചങ്ങലയില്ലാത്ത ഗോള്‍ഡണ്‍ ഹോണില്‍ പ്രവേശിക്കാം. അതുവഴി പെട്ടന്ന് കോണ്‍സ്റ്റാന്റിനോപ്പിളില്‍ കടക്കാം.
അങ്ങനെ ഫാതിഹും കൂട്ടരും ഗലാട്ടയില്‍ കയറി. അവിടത്തെ മരങ്ങള്‍ മുറിച്ചു അവ നിരത്തി വച്ചു അതില്‍ ഒരു പ്രത്യേകതരം മെഴുകുപുരട്ടി കരയിലൂടെ കപ്പലോട്ടാന്‍ വഴിയുണ്ടാക്കി. അന്നു രാത്രി ഉസ്മാനികള്‍ക്ക് ഉറക്കമില്ലായിരുന്നു. അവര്‍ ഒറ്റരാത്രി കൊണ്ട് എഴുപതോളം കപ്പലുകള്‍ ആ മെഴുകു ലാവയില്‍ കയറ്റി ആറു കിലോമീറ്റര്‍ തള്ളി നീക്കി കടലില്‍ എത്തിച്ചു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ബുദ്ധിപരവും സാഹസികവുമായ ശ്രമം!
ബോസ്ഫറസില്‍ നിന്ന് ഗള്‍ട്ടയിലേക്ക് കയറ്റവും ഗലാട്ടയില്‍ നിന്ന് ഗോള്‍ഡണ്‍ ഹോണിലേക്ക് ഇറക്കവുമായിരുന്നു അത്. അതുകൊണ്ട് പകുതി തള്ളികഴിഞ്ഞാല്‍ കപ്പല്‍ കുത്തനെ വെള്ളത്തില്‍ എത്തുക എളുപ്പമായിരുന്നു. ഉസ്മാനികളുടെ ചില കപ്പലുകളുടെ വലിപ്പം കാരണം ഗോള്‍ഡണ്‍ ഹോണിലെ ജലനിരപ്പ് കുറവായതിനാല്‍ ചെറിയ പ്രയാസം ഉണ്ടായെങ്കിലും നേരം വെളുക്കും മുമ്പ് എഴുപതു കപ്പലുകള്‍ വെള്ളത്തിലിറക്കാന്‍ ഉസ്മാനികള്‍ക്കായി .
നേരം വെളുത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍ പട്ടാളക്കാര്‍ നോക്കുമ്പോള്‍, തങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗോള്‍ഡണ്‍ ഹോണില്‍ മുസ്‌ലിം സൈന്യം! അവിടെയാണെങ്കിലോ ബൈസന്റിയന്‍ പ്രതിരോധ നിര വളരെ ദുര്‍ബലവും. പിന്നെ താമസമുണ്ടായില്ല, വളരെ പെട്ടന്ന് ഉരുക്ക് ചങ്ങല അകത്തുനിന്നു പൊട്ടിച്ചു ബാക്കി കപ്പലുകള്‍ കടല്‍ വഴി തന്നെ കടത്താനും കോണ്‍സ്റ്റാന്റിനോപ്പിളിലെത്താനും നഗരം കീഴടക്കാനും മുസ്ലിംകള്‍ക്ക് സാധിച്ചു. അങ്ങനെ മാനവ ചരിത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്, കരയിലൂടെ കപ്പലോടിച്ച ഇസ്ലാമിന്റെ ചുണക്കുട്ടികള്‍ 1453 മെയ് 29 ന് കിഴക്കന്‍ റോമാ സാമ്രാജ്യത്തിന് അന്ത്യം കുറിച്ചു. മുറാദിന്റെ പുത്രന്‍ മുഹമ്മദിനെ അന്നു മുതല്‍ ലോകം സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ് (Mehmed the Conqueror) എന്നു വിളിച്ചു.
(അലി ഹസ്സൂന്‍: ഉസ്മാനിയ്യൂന വല്‍ ബല്‍ഖാന്‍. പേജ് 92, Crowley, Roger. 1453: The Holy War for Constantinople and the Clash of Islam and the West. Steven Runciman: The Fall of Constantinople 1453. Page.215)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 6 days ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• 6 days ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 6 days ago
അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• 6 days ago
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala
• 6 days ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 6 days ago
ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം
qatar
• 6 days ago
ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 6 days ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• 6 days ago
ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചംഗ സംഘം പിടിയിൽ
National
• 6 days ago
ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാധ്യത
latest
• 6 days ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 6 days ago
അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്
uae
• 6 days ago
കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം
uae
• 6 days ago
ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ
oman
• 6 days ago
'ഇനി ഫലസ്തീന് രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്പിച്ച് നെതന്യാഹു
International
• 6 days ago
എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം
Football
• 6 days ago
അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി
qatar
• 6 days ago
യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി
National
• 6 days ago
ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്
uae
• 6 days ago
അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്
National
• 6 days ago