HOME
DETAILS

എസ്.എം.എ; ഒന്നരവയസുകാരന്‍ ഖാസിമിന്റെ ചികിത്സയ്ക്കും വേണം 18 കോടി

  
backup
July 28 2021 | 04:07 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d

 

തളിപ്പറമ്പ് (കണ്ണൂര്‍): സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച ഒന്നരവയസുകാരന്‍ മുഹമ്മദ് ഖാസിം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുമനസുകളുടെ സഹായം തേടുന്നു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച ഖാസിമിനു സാധാരണ ജീവിതത്തിലേക്കു മടങ്ങി വരണമെങ്കില്‍ രണ്ടുവയസിനകം 18 കോടി ചെലവുവരുന്ന സോള്‍ജെന്‍സ്മ ജീന്‍ തെറാപ്പി മരുന്ന് ലഭ്യമാക്കണം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഖാസിമിന് എസ്.എം.എ ടൈപ്പ് 2 ബാധിച്ചതായി കണ്ടെത്തിയത്. ആറുമാസം പ്രായമായപ്പോള്‍ തന്നെ ഇരിക്കാനും മുട്ടിട്ട് ഇഴയാനും തുടങ്ങിയ ഖാസിമിനു പിന്നീട് തളര്‍ച്ച കണ്ടാണു പരിശോധനകള്‍ തുടങ്ങിയത്. കാത്സ്യത്തിന്റെ കുറവാണെന്ന നിലയില്‍ ചികിത്സ തുടര്‍ന്നെങ്കിലും പുരോഗതി ഇല്ലാത്തതിനാലാണ് മംഗളൂരുവില്‍ വിദഗ്ധ പരിശോധന നടത്തിയതും രോഗം കണ്ടെത്തിയതും.
നിലവില്‍ ബംഗളൂരിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിവരുന്നത്. ഇരിട്ടിയിലെ കെ.എ മുഹമ്മദിന്റെയും ചപ്പാരപ്പടവ് മഖാമിനു സമീപത്തെ പി.പി.എം ഫാത്തിമത്ത് ഷാഹിറയുടെയും മകനാണു ഖാസിം. നിര്‍ധനരായ ഖാസിമിന്റെ കുടുംബത്തിനു സോള്‍ജെന്‍സ്മ മരുന്നിന് ആവശ്യമായ 18 കോടി കണ്ടെത്തുക അസാധ്യമാണ്. മന്ത്രി എം.വി ഗോവിന്ദന്‍, കെ. സുധാകരന്‍ എം.പി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി സഹായധനം സ്വരൂപിക്കാനായി ഫെഡറല്‍ ബാങ്ക് ഏര്യം ശാഖയില്‍ ജോയിന്റ് അക്കൗണ്ടും തുറന്നു. നന്മയുള്ളവര്‍ സഹായിച്ചാല്‍ ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ചികിത്സാ സഹായകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിജാ ബാലകൃഷ്ണന്‍, ജനറല്‍കണ്‍വീനര്‍ അബ്ദുറഹ്മാന്‍ പെരുവണ, കണ്‍വീനര്‍മാരായ എം.എം അജ്മല്‍, എം. മൈമൂനത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. സഹായങ്ങള്‍ ഫെഡറല്‍ ബാങ്ക് ഏര്യം ബ്രാഞ്ചിലെ 13280200001942 എന്ന നമ്പര്‍ അക്കൗണ്ടില്‍ എത്തിക്കണം. ഐ.എഫ്.എസ്.സി: എഫ്.ഡി.ആര്‍.എല്‍ 0001328. ഫോണ്‍: 9496049045, 9496504555.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago