HOME
DETAILS

ഉറച്ച സ്വരത്തിൻ്റെ അന്ത്യം

  
backup
October 11 2022 | 03:10 AM

mulayam-singh-editorial-11


ദേശീയരാഷ്ട്രീയത്തിൽനിന്ന് മുലായം സിങ് യാദവ് വിടപറയുമ്പോൾ മതേതര ചേരിയിലെ ഉറച്ച ശബ്ദങ്ങളിലൊന്നാണ് ഇല്ലാതാവുന്നത്. മൂന്നര പതിറ്റാണ്ട് യു.പി നിയമസഭാംഗമായും പല തവണ പാർലമെന്റ് അംഗമായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ച മുലായത്തിന്റെ രാഷ്ട്രീയനിലപാടുകൾ ദേശീയരാഷ്ട്രീയത്തിൽ നിർണായകമായിരുന്നു. സമാജ്‌വാദി പാർട്ടി (എസ്.പി) സ്ഥാപകൻ കൂടിയായ അദ്ദേഹം ഏറെക്കാലം മതേതര ചേരിയുടെ വക്താവായി നിലകൊണ്ടു. 2017ൽ സജീവ രാഷ്ട്രീയം വിട്ടു. വർഷങ്ങളായി ശാരീരിക അവശതകൾ അനുഭവിക്കുകയായിരുന്നു.
സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിനു മുൻപ് ഗുസ്തിക്കാരനായിരുന്നു മുലായം. ആ മെയ്‌വഴക്കം രാഷ്ട്രീയത്തിലും പ്രതിഫലിച്ചു. ബി.ജെ.പിയുടെ ഉത്തർപ്രദേശിലെ വളർച്ചയെ തടയാൻ സമാജ് വാദി പാർട്ടിക്കും മുലായം സിങ്ങിനും ആദ്യകാലങ്ങളിൽ കഴിഞ്ഞെങ്കിൽ പിന്നീട് യോഗി സർക്കാരിനെ അധികാരത്തിലെത്തിക്കുന്ന വിധത്തിൽ പാർട്ടിക്ക് ജനപിന്തുണ നഷ്ടപ്പെട്ടു. അഴിമതിയും വാഗ്ദാന ലംഘനവും അക്രമവും ഉൾപ്പെടെയുള്ളവയായിരുന്നു ഇതിലേക്ക് നയിച്ചത്. 2017ൽ പാർട്ടിയുടെ ചുമതല മകൻ അഖിലേഷ് യാദവിനാണ് മുലായം സിങ് കൈമാറിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി ഏറെക്കുറേ തിരിച്ചുവരവ് നടത്തിയെന്നത് ആശ്വാസകരമാണ്. ബാബരി മസ്ജിദിനെതിരേ അയോധ്യയിൽ സംഘ്പരിവാർ കാംപയിൻ നടത്തിയപ്പോൾ നേരിട്ടതുൾപ്പെടെയുള്ളവ മുലായം സിങ് യാദവിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്.
1986 മുതൽ രാമക്ഷേത്ര അജൻഡ സംഘ്പരിവാർ ശക്തിപ്പെടുത്തിയിരുന്നു. എൽ.കെ അദ്വാനി ബി.ജെ.പി പ്രസിഡന്റ് ആയപ്പോഴാണ് രാജ്യവ്യാപക രഥയാത്ര നടത്താൻ തീരുമാനിച്ചത്. അയോധ്യയെ ദേശീയരാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയായിരുന്നു ലക്ഷ്യം. 1990ൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ തുടങ്ങിയതോടെ ആ വർഷം ഒക്ടോബറിൽ അയോധ്യ കാംപയിൻ ചൂടുപിടിക്കുകയുമായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് ഒ.ബി.സിക്കാർക്ക് ജാതി സംവരണം നൽകി തൊഴിൽ നൽകുകയെന്നതാണെന്നും ഹിന്ദു ഐക്യത്തിന് എതിരാണെന്നും ബി.ജെ.പിയും ആർ.എസ്.എസും പ്രചാരണം നടത്തി. വി.പി സിങ്ങിന്റെ പാർട്ടിയിലെ മുലായം സിങ് യാദവ്, അദ്വാനി നടത്തുന്ന രഥയാത്രക്കെതിരേ രംഗത്തുവന്നു. യാത്ര അയോധ്യയിൽ പ്രവേശിച്ചാൽ നിയമം എന്താണെന്ന് അവർ മനസിലാക്കേണ്ടിവരുമെന്നാണ് യു.പി മുഖ്യമന്ത്രിയായ മുലായം സിങ് മുന്നറിയിപ്പ് നൽകിയത്. ഒരു പള്ളിയും ആരും തകർക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം 1990 ഒക്ടോബറിൽ പറഞ്ഞു. ബിഹാറിൽവച്ചുതന്നെ ലാലു പ്രസാദ് യാദവിന്റെ സർക്കാർ അദ്വാനിയെ അറസ്റ്റ് ചെയ്തതിനാൽ യാത്ര അയോധ്യയിലെത്തിയില്ല. ഒക്ടോബർ 30ന് യു.പിയിലെ ഒരു സംഘം കർസേവകർ അയോധ്യയിലേക്ക് മാർച്ച് നടത്തിയതിനെയും മുലായം നേരിട്ടു. അയോധ്യക്ക് 1.5 കി.മീ അകലെ കനത്ത പൊലിസ് ബന്തവസ് സ്ഥാപിച്ച് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. നിയമം ലംഘിച്ച് തടിച്ചുകൂടിയവരെ പിരിച്ചുവിടാൻ വെടിവയ്ക്കാൻ മുലായം സിങ് യാദവ് പൊലിസിന് ഉത്തരവു നൽകി. അയോധ്യ തെരുവുകളിൽ നിന്ന് കർസേവകരെ ഉത്തർപ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. നവംബർ രണ്ടിനും അയോധ്യയിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കർസേവകർക്കെതിരേ വെടിവയ്ക്കാനുള്ള ഉത്തരവിൽ കുറ്റബോധമില്ലെന്നായിരുന്നു 2017ലും മുലായം പറഞ്ഞത്. തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. വാജ്‌പേയിയുമായി ഇക്കാര്യം സംസാരിച്ചെന്നും മുലായം പറഞ്ഞിരുന്നു. 56 പേരാണ് കൊല്ലപ്പെട്ടതെന്ന് വാജ്‌പേയിയും 28 പേരുടെ മരണമാണ് നടന്നതെന്ന് മുലായം സിങ് യാദവും പറഞ്ഞു. വേദനാജനകമായിരുന്നു തീരുമാനമെങ്കിലും രാജ്യത്തിന്റെ താൽപര്യം മുൻനിർത്തിയുള്ളതിനാൽ തീരുമാനം ശരിയാണെന്ന് കരുതുന്നുവെന്നായിരുന്നു മുലായത്തിന്റെ പിൽക്കാലത്തെയും നിലപാട്.


ദേശീയരാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള ഉത്തർപ്രദേശിൽ രാഷ്ട്രീയ അതിജീവനത്തിന്റെ പാഠമാണ് മുലായം നൽകിയത്. എതിരാളികളുടെ കെണിയിൽ വീഴാത്ത ചുവടുവയ്പുകൾ മുലായത്തെ സോഷ്യലിസ്റ്റ് നേതാവ് എന്ന രീതിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി. ഗുസ്തിക്കാരന്റെ മെയ്‌വഴക്കത്തിനൊപ്പം ആഗ്ര സർവകലാശാലയിൽ നിന്നുള്ള രാഷ്ട്രമീമാംസയിലെ ബിരുദവും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന് ദിശാബോധം നൽകിയിരിക്കാം.


ദലിതുകളുടെയും ന്യൂനപക്ഷ, മുസ്്‌ലിംകളുടെയും അവകാശങ്ങൾക്ക് വാദിച്ചതിലൂടെ അവരുടെ പിന്തുണ എസ്.പിയെ പലപ്പോഴായി അധികാരത്തിലെത്തിച്ചു. എന്നാൽ അധികാരത്തിലെത്തിയ ശേഷം മുസ്്‌ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്കക്കാരുടെ ഉന്നമനത്തിലുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായില്ലെന്ന വിമർശനവും നേരിട്ടു. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നതോടെ മുലായം വീണ്ടും വിവാദ പുരുഷനായി. 1990 മുതൽ കടുത്ത ആർ.എസ്.എസ് വിരോധിയും വിമർശകനുമായിരുന്ന മുലായം സിങ് 2021 ൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം ഇരിക്കുന്ന ചിത്രം പ്രചരിച്ചു. അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിളിച്ച യോഗത്തിലായിരുന്നു അത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപ് പാർലമെന്റിന്റെ സമാപന സമ്മേളനത്തിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹം എന്ന് മുലായം പറഞ്ഞതും വിവാദത്തിന് തിരികൊളുത്തി. സമാജ് വാദി പാർട്ടിയെ കുറിച്ച് ന്യൂനപക്ഷങ്ങളിൽ സംശയം ഉടലെടുക്കാൻ ഇത്തരം സന്ദർഭങ്ങൾ കാരണമായി. വിവാദങ്ങളും വെല്ലുവിളികളും നേരിട്ട മുലായം സിങ്ങിന്റെ രാഷ്ട്രീയജീവിതത്തിനു ശേഷവും ഹിന്ദി ഹൃദയഭൂമിയുടെ മണ്ണിൽ ഇനിയും മതേതര മണ്ണിന് വേരോട്ടമുണ്ടാക്കുന്ന നേതാക്കളുണ്ടാകുമെന്ന പ്രതീക്ഷക്ക് മങ്ങലേൽക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago