ഹസൈനാര്‍ ചുങ്കത്തിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡ്
ദുബായ്: കപ്യൂട്ടര്‍ വിപണന രംഗത്തെ മലയാളി സംരംഭകനും വേവ്ഡ്നെറ്റ് ഗ്രൂപ് ചെയര്‍മാനുമായ ഹസൈനാര്‍ ചുങ്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. ലോര്‍ഡ്സ് ഹൗസില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗം വീരേന്ദ്ര ശര്‍മയില്‍ നിന്ന് ഹസൈനാര്‍ ചുങ്കത്ത് അവാര്‍ഡ് ഏറ്റുവാങ്ങി. മലയാളി ബിസിനസ് നെറ്റ്വര്ക്കായ ഐപിഎയുടെ ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശന ചടങ്ങിലായിരുന്നു പുരസ്കാരം. ബ്രിട്ടീഷ് ആഭ്യന്തര സഹ മന്ത്രിയടക്കമുള്ളവര്‍ സംബന്ധിച്ച പരിപാടിയിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം.
എംപിമാരായ ക്രിസ് ഫിലിപ്, മാര്‍ക് പൗസി, സാറാ അതേര്‍ട്ടന്‍, മാര്ട്ടിന് ഡേ, ഉഗാണ്ട എംപി മ്വെസിഗ്വ റോബര്‍ട്ട് റുകാറി, ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ പയസ് ജോണ്‍, ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്സ് ട്രഷറര്‍ അഷീര്‍ റഹ്മാന്, ഐപിഎ ചെയര്മാന് സൈനുദ്ദീന്‍ ഹോട്ട്പാക്ക്, ഐപിഎ സ്ഥാപക ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയക്ടറുമായ എ.കെ ഫൈസല്‍, ട്രഷറര്‍ ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്ന് പതിറ്റാണ്ടായി ടെക്നോളജി, മെഡിക്കല്‍, ഹോസ്പിറ്റാലിറ്റി അടക്കമുള്ള നിരവധി മേഖലകളില്‍ സംരംഭക മികവ് തെളിയിച്ചിട്ടുണ്ട് ഹസൈനാര്‍ ചുങ്കത്ത്. ഐപിഎ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ദുബായിലെ കമ്പ്യൂട്ടര്‍ വിപണന മേഖലയിലെ മലയാളി ബിസിനസ് കൂട്ടായ്മയായ എംസിഎയുടെ സ്ഥാപകനുമാണ് ഹസൈനാര്‍ ചുങ്കത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."