ഒരു അക്കൗണ്ടില്‍ നാല് പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ഒരു അക്കൗണ്ടില്‍ നാല് പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യാം
ഒന്നല്ല,രണ്ടല്ല ഇനി ഫേസ്ബുക്കില്‍ നാല് പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യാം.
ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം അനുഭവിക്കാന്‍ സഹായിക്കുകയാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. പ്രൊഫഷണലും വ്യക്തിപരവുമായ ജീവിതം വേറിട്ട് നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ വളരെയധികം ഉപകാരപ്പെടും. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് ചില ഉപയോക്താക്കള്‍ രണ്ടാമതൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാറാണ് പതിവ്. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യം വരുന്നില്ല. ഓരോ പ്രൊഫൈലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വീണ്ടും ലോഗിന്‍ ചെയ്യേണ്ടതില്ല.
എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈല്‍ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നത് ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ പ്രധാന പ്രൊഫൈലില്‍ നിന്ന് സൃഷ്ടിച്ച മറ്റൊരു അക്കൗണ്ടാണെന്ന് ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്ന് മറച്ചുവെക്കാനും സാധിക്കും.
ഇത്തരത്തില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാനായി ഫേസ്ബുക്കിലെ പ്രൊഫൈല്‍ ടാബ് ക്ലിക്ക് ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം പ്രൊഫൈല്‍ പേര് നല്‍കുകയും ഒരു യുസര്‍ നെയിം ചേര്‍ക്കുകയും ചെയ്യുക. തുടര്‍ന്ന പ്രൊഫൈലിലേക്ക് സുഹൃത്തുക്കളെ ചേര്‍ക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."