HOME
DETAILS

മുംബൈ വിമാനത്താവളത്തില്‍ സ്ഥാപിച്ച അദാനിയുടെ ബോര്‍ഡ് പൊളിച്ചുമാറ്റി കൊടി നാട്ടി ശിവസേന

  
backup
August 02, 2021 | 4:36 PM

shiv-sena-workers-vandalise-adani-signboard-which-was-placed-near-chhatrapati-shivaji-maharaj-international-airport-in-mumbai

 

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച അദാനി ഗ്രൂപ്പിന്റെ ബോര്‍ഡ് ശിവസേന പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിനു പിന്നാലെയാണ് വലിയ ബോര്‍ഡ് സ്ഥാപിച്ചത്. ഇതാണ് ശിവസേന പ്രവര്‍ത്തകരെത്തി തകര്‍ത്തത്. തുടര്‍ന്ന് പാര്‍ട്ടി കൊടി നാട്ടുകയും ചെയ്തു.

മുംബൈ വിമാനത്താവളത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്നാണെന്നും അത് മാറ്റാന്‍ അദാനി ഗ്രൂപ്പിന് അധികാരമില്ലെന്നും ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തി. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എന്ന പേര് മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിങ് ലിമിറ്റഡ് (എഎഎച്ച്എല്‍) വക്താവ് പ്രതികരിച്ചു. വിമാന യാത്രികരുടെ സൗകര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമാവും തുടര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെ പേര് മാറ്റി എന്ന പരാതി ലഭിച്ചത് കൊണ്ടാണ് ഈ ബോര്‍ഡ് നീക്കം ചെയ്തതെന്ന് ശിവസേന പ്രവര്‍ത്തകരുടെ ന്യായം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  9 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  9 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  9 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  9 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  9 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  9 days ago