നരബലി ; മൃതദേഹങ്ങളിൽ ആന്തരിക അവയവങ്ങളില്ലെന്ന് പൊലിസ്
അവയവങ്ങൾ വേർപ്പെടുത്തിയത് ശാസ്ത്രീയമായെന്ന് ഫൊറൻസിക് വിദഗ്ധർ
കൊച്ചി • ഇലന്തൂരിൽ നരബലിയ്ക്ക് വിധേയരായ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങളിൽ ചില ആന്തരിക ആവയവങ്ങളില്ലെന്ന് പൊലിസ്. നരബലിയുടെ ഭാഗമായി ആന്തരിക അവയവങ്ങൾ മുറിച്ചുമാറ്റിയെന്നും പിന്നീട് കുഴിയിൽ നിക്ഷേപിച്ചെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.പത്മയുടെ മൃതദേഹം സംസ്‌കരിക്കും മുൻപ് അവയവങ്ങൾ വേർപ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യം പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. അവയവങ്ങൾ കൃത്യമായി മുറിച്ചുമാറ്റിയതു സംബന്ധിച്ച ചോദ്യത്തിന് താൻ മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നു ഷാഫിയുടെ മറുപടി. മറ്റുപ്രതികളായ ഭഗവൽസിങ്ങിനും ലൈലയ്ക്കും അവയവങ്ങൾ ഇത്തരത്തിൽ വേർപെടുത്താനുള്ള കഴിവില്ലെന്ന നിഗമനത്തിലാണ് പൊലിസ്. കൊലപാതകങ്ങളിൽ അവയവ മാഫിയ ബന്ധം പരിശോധിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് മൃതദേഹങ്ങളിൽ ആന്തരിക അവയവങ്ങളില്ലെന്ന പൊലിസിൻ്റെ വെളിപ്പെടുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."