പഞ്ചസാരയ്ക്ക് കാലാവധിയുണ്ടോ?…
പഞ്ചസാരയ്ക്ക് കാലാവധിയുണ്ടോ?…
ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം ആരംഭിക്കുന്ന ശീലമാണ് ഭൂരിഭാഗം മലയാളികള്‍ക്കുള്ളത്.. എന്നാല്‍ അതില്‍ ഉപയോഗിക്കുന്ന പഞ്ചസാരയുടെ ഗുണനിലവാരത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?...യഥാര്‍ഥത്തില്‍ പഞ്ചസാരയ്ക്ക് കാലാവധിയില്ല. വാങ്ങിയ പഞ്ചസാര തീരുന്നതുവരെ ഉപയോഗിക്കുക അതാണ് പഞ്ചസാരയുടെ കാര്യത്തിലെ നമ്മുടെ കാലാവധി. അതേസമയം കൃത്യമായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ പഞ്ചസാര കേടുവരാന്‍ സാധ്യതയുണ്ട്. കൃത്യമായ രീതിയില്‍ പഞ്ചസ്സാര സൂക്ഷിച്ചില്ലെങ്കില്‍, അതുപോലെ തന്നെ പഞ്ചസ്സാരയില്‍ ഉറുമ്പ് മുതലായ ജീവികള്‍ കയറിയാല്‍, ഈര്‍പ്പം നിലനിന്നാലെല്ലാം തന്നെ പഞ്ചസ്സാര പെട്ടെന്ന് തന്നെ കേടാകുന്നതാണ്.
പഞ്ചസ്സാരയ്ക്ക് ചിലപ്പോള്‍ നിറവ്യത്യാസം കാണപ്പെടുകയും അതുപോലെ തന്നെ, രുചിയിലും മണത്തിലും ഒരു വ്യത്യാസവും അനുഭവപ്പെടാം. ഇത്തരത്തില്‍ നിറവ്യത്യാസം അനുഭവപ്പെടാല്‍ അല്ലെങ്കില്‍ രുചി വ്യത്യാസം അനുഭവപ്പെട്ടാല്‍ ഇത്തരം പഞ്ചസ്സാരകള് ഉപയോഗിക്കാതിരിക്കുക.
പഞ്ചസ്സാര കേടാകാതിരിക്കാന്‍ എങ്ങിനെ സൂക്ഷിക്കണം എന്ന് നോക്കാം. നല്ല വൃത്തിയുള്ളതും അതുപോലെ തന്നെ മുറുക്കി അടച്ച് വെച്ച് സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ടിന്നില്‍ ഇട്ട് വെക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കണം. ഇത് പഞ്ചസ്സാരയിലേയ്ക്ക് ഈര്‍പ്പം എത്തുന്നത് തടയാന്‍ വളരെയധികം സഹായിക്കുന്നതാണ്.
പഞ്ചസ്സാരയില്‍ ഈര്‍പ്പം അടിച്ചാല്‍ അതില്‍ ബാക്ടീരിയ പെരുകുന്നതിലേയ്ക്കും വേഗത്തില്‍ തന്നെ കേടായി പോകുന്നതിനും കാരണമാണ്. ചിലത് ഉരുകി പോവുകയും ചെയ്യും. അതുപോലെ തന്നെ ഉറുമ്പ് മുതലായ പ്രാണികളും ജീവികളും പഞ്ചസ്സാരയില്‍ കയറാനും സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."