ദുരാചാരപ്രേതങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘ്പരിവാര്‍ ശ്രമം: ചെന്നിത്തല
തിരുവനന്തപുരം: നവോഥാന നായകരുടെ പ്രവര്‍ത്തനഫലമായി തുടച്ചുമാറ്റിയ മാറാല കെട്ടിയ ഭൂതകാലത്തിലെ ദുരാചാരപ്രേതങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍.എസ്.എസും സംഘ്പരിവാറും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചട്ടമ്പിസ്വാമിയുടെ 163ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ അതിനുള്ള മറുപടിയായിട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രസംഗത്തില്‍ മാത്രം സമാധാനം പ്രഖ്യാപിക്കുന്നവര്‍ പ്രവര്‍ത്തിയിലുടനീളം അക്രമം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. നവോഥാന നായകരെ അനുസ്മരിക്കാനും അവരുടെ സന്ദേശം പ്രചരിപ്പിക്കാനും മത്സരിക്കുന്ന സി.പി.എമ്മും ബി.ജെ.പി.യും ആദ്യം ആളെക്കൊല്ലുന്ന രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
മുന്‍ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എം.എല്‍.എ.മാരായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, കെ.പി.സി.സി. ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.എം. സുരേഷ്ബാബു, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്രപ്രസാദ്, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."