കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പോരാടാന്‍ ആഹ്വാനം
കോഴിക്കോട്: കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ശക്തമായ ചെറുത്തുനില്പുണ്ടാവണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണെന്ന് സമ്മേളനം വിലയിരുത്തി. കാര്‍ഷിക ബില്‍ പിന്‍വലിക്കുക, ലക്ഷദ്വീപില്‍ കേന്ദ്രം നടത്തുന്ന ഇടപെടല്‍ അവസാനിപ്പിക്കുക, പെന്‍ഷന്‍പ്രായം ഉയര്‍ത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.കെ.ജി.ഒ.എ ഭാരവാഹികളായി ഡോ. എം.എ നാസര്‍(പ്രസിഡന്റ്), എസ്.ആര് മോഹനചന്ദ്രന്(ജനറല്‍ സെക്രട്ടറി), ഡോ. ഇ.ടി ബിന്ദു, ടി.എന്‍ മിനി, പി.പി സുധാകരന്(വൈ. പ്രസിഡന്റുമാര്‍), ഡോ. കെ.കെ ഷാജി, എ. ബിന്ദു, എം. ഷാജഹാന്(സെക്രട്ടറിമാര്‍), പി.വി ജിന്‍രാജ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
വനിതാ കണ്‍വീനറായി എ.എസ് സുമയെയും ജോയിന്റ് കണ്‍വീനര്‍മാരായി ഡോ. ബോബി പോള്‍, എന്‍.എം ഷീജ, എം.എസ് ലിംന എന്നിവരെയും തിരഞ്ഞെടുത്തു. വിദ്യാകിരണ്‍ പദ്ധതിയിലേക്ക് സമ്മേളനപ്രതിനിധികളില്‍ നിന്ന് സ്വരൂപിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."