നിയന്ത്രണം കൂടുതല്‍ കടുപ്പിച്ച് തമിഴ്നാട്; മലയാളികള്‍ കൂടുതലെത്തുന്ന റെയില്‍വേ സ്റ്റേഷനുകളിലും കനത്ത പരിശോധന
ചെന്നൈ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി തമിഴ്നാട്. ചെന്നൈ സെന്ട്രലിനു പുറമേ മലയാളികള്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷനുകളിലും ഇന്നുമുതല്‍ പരിശോധന കടുപ്പിക്കാനാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഈ മാസം അഞ്ച് മുതലാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.
മന്ത്രിമാരുടെ നേരിട്ടുള്ള നേതൃത്വത്തിലാണിതിന് ഇന്ന് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താന്‍ തമിഴ്നാട് ആരോഗ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചു.
രാവിലെ 5.50-ഓടെയാണ് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ആരോഗ്യമന്ത്രിയും ദേവസ്വം മന്ത്രിയും
നേരിട്ടെത്തിയാണ് ആലപ്പി എക്സ്പ്രസില്‍ എത്തിയ കേരള യാത്രക്കാരെ പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."