HOME
DETAILS
MAL
ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണംനല്‍കിയില്ല; മകന് അമ്മയുടെ കൈകള്‍ വെട്ടിപരുക്കേല്‍പ്പിച്ചു, പരാതിയില്ലെന്ന് അമ്മ
backup
October 21 2022 | 06:10 AM
കണ്ണൂര്‍: ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ് അമ്മയുടെ ഇരുകൈകള്‍ക്കും പരുക്ക്. കണ്ണൂര്‍ വടക്കയില്‍ വീട്ടില്‍ നിഖില്‍ രാജ്(29) ആണ് അമ്മ ജാനുവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.
വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം. വീട്ടിലെത്തിയ നിഖില്‍ രാജ് ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം ചോദിച്ചു. ഇത് നല്‍കാതിരുന്നതോടെയാണ് അമ്മയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, മകനെതിരെ പരാതി നല്കാന് അമ്മ തയ്യാറായിട്ടില്ല.
പൊലിസെത്തി ജാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറുകളില്‍ അടിയുണ്ടാക്കിയ കേസുകളുള്‍പ്പടെ നിഖിലിന്റെ പേരിലുണ്ട്. ഇയാള്‍ സ്വന്തം കൈകളിലും കുത്തി പരുക്കേല്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."