എല്‍ദോസ് കുന്നപ്പിള്ളില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി; അറസ്റ്റ് ചെയ്ത് വിട്ടയക്കും
തിരുവനന്തപുരം: അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.
പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം. എല്‍ദോസിന്റെ പാസ്പോര്‍ട്ട് ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന് അഡ്വ.സുധീര്‍ കുറ്റിയാണി പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കും. കേസുമായി മുന്നോട്ടു പോകും. പുതിയ കേസുകളെയടക്കം നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലിസ് എല്‍ദോക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."