HOME
DETAILS
MAL
മംഗളൂരുവില്‍ കാറപകടത്തില്‍ യുവാവ് മരിച്ചു
Web Desk
March 24 2024 | 04:03 AM
മംഗളൂരു: നഗരത്തില്‍ നന്തൂരില്‍ വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ലളിത സുന്ദറിന്റെ പേരമകന് ഷമിത് ഷെട്ടി(29) യ്ക്ക് ദാരുണാന്ത്യം. കാര്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്നാണ് മരിച്ചത്.
യുവാവിന് ദാരുണാന്ത്യം. സുഹൃത്തിന്റെ വീട്ടില്‍ ദൈവക്കോലം ചടങ്ങില്‍ പങ്കെടുത്ത് കാറോടിച്ച് വരുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം തകര്‍ന്ന കാര്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് നീക്കിയത്. ആശിര്‍വാദ് കോംപ്ലക്സ്, തൊക്കോട്ട് ജങ്ഷനിലെ ഹോട്ടലുടമയുമായ ലളിതയുടെ മകന് സന്തോഷിന്റെ മകനാണ് മരിച്ച യുവാവ്. സന്തോഷ് നേരത്തേ മരിച്ചതിനെ തുടര്‍ന്ന് ലളിതയുടെ സംരക്ഷണത്തിലായിരുന്നു ഷമിത്തും സഹോദരിയും മാതാവും. ഷമിത്തിന്റെ വിവാഹാലോചനകള്ക്കിടെയാണ് ദുരന്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."