കുട്ടികളുടെ ആരോഗ്യം: വിദ്യാലയങ്ങളില്‍ പുതിയ പദ്ധതി
കുട്ടികളുടെ ആരോഗ്യം: വിദ്യാലയങ്ങളില്‍ പുതിയ പദ്ധതി
സ്വന്തം ലേഖിക
കണ്ണൂര്‍• കുട്ടികളുടെ സമഗ്രമായ ശാരീരിക മാനസിക ആരോഗ്യവികാസത്തിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പ്രോഗ്രാം (വിദ്യാലയ ആരോഗ്യപദ്ധതി) വരുന്നു. പോഷകാഹാരക്കുറവ്, ലഹരി വസ്തുക്കളുടെ ഉപയോഗം, മാനസികാരോഗ്യം, ജീവിതനൈപുണ്യങ്ങള്‍, അക്രമം, പരുക്കുകള്‍, പ്രത്യുല്‍പാദനലൈംഗിക ആരോഗ്യം, പകര്‍ച്ചേതര രോഗങ്ങളുടെ പ്രതിരോധം, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, മാതൃകാപരമായ മൂല്യങ്ങളും പൗരബോധവും, നല്ല വ്യക്തിബന്ധങ്ങള്‍, ലിംഗസമത്വം എന്നിവയെക്കുറിച്ച് അറിവും അവബോധവും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയുമാണ് ലക്ഷ്യം.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യ അവബോധനം, ആരോഗ്യ സ്‌ക്രീനിങ് പരിശോധന, പ്രതിവാര ഇരുമ്പ് സത്ത്‌വിര നിര്‍മാര്‍ജന ഗുളികക വിതരണം, ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ്, പ്രഥമ ശുശ്രൂഷാ പരിശീലനവും അടിയന്തര പരിചരണ നൈപുണ്യവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസം, വനിതാ ശിശുവികസനം എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പട്ടിക വര്‍ഗ വികസനം, യുവജന കായികം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളെയും പദ്ധതിയുടെ ഭാഗമാക്കും. സ്‌കൂളുകളില്‍ ആരോഗ്യ അസംബ്ലി, വാര്‍ഷിക ആരോഗ്യമേള, ഹെല്‍ത്ത് ക്ലബുകള്‍, പ്രത്യേക രക്ഷാകര്‍തൃ അധ്യാപക യോഗങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പാലിയേറ്റീവ് കെയര്‍ അടിസ്ഥാന പരിശീലനം, വര്‍ഷത്തില്‍ ഒരിക്കല്‍ പാലിയേറ്റീവ് കെയര്‍ഹോം സന്ദര്‍ശിക്കാനുള്ള അവസരം, പഞ്ചായത്തുതല വോളണ്ടിയര്‍ പരിശീലനം എന്നിവയും നല്‍കും.
എല്ലാ പ്രവര്‍ത്തനങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പിന്തുണ ഉറപ്പാക്കും. അവബോധ സെഷനുകളിലൂടെ ശുചിത്വ പെരുമാറ്റങ്ങള്‍ പ്രോത്സാഹിക്കപ്പെടുമെന്നും സാര്‍വത്രികമായ ആരോഗ്യ സ്‌ക്രീനിങ്ങിലൂടെ കാഴ്ചാപരിമിതകള്‍ അടക്കമുള്ള ആരോഗ്യ വെല്ലുവിളികളെ നേരത്തെ കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."