HOME
DETAILS

കശ്മിര്‍ സമാധാനശ്രമങ്ങള്‍ വിജയിക്കണം

  
backup
August 26 2016 | 18:08 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

ഒടുവില്‍ കശ്മിരിലേക്ക് സര്‍വ്വകക്ഷിസംഘത്തെ അയക്കുവാന്‍ കശ്മിരും കേന്ദ്രവും സന്നദ്ധമായിരിക്കുന്നു. നേരത്തെ സര്‍വ്വകക്ഷിസംഘത്തെ അയക്കുകയില്ലെന്നും പെല്ലറ്റ് പിന്‍വലിക്കുകയില്ലെന്നും വിഘടനവാദികളുമായി ചര്‍ച്ചക്കില്ലെന്നുമുള്ള പിടിവാശിയില്‍ കേന്ദ്രവും സംസ്ഥാനവും അയവ് വരുത്തി എന്നത് ശുഭോതര്‍ക്കമാണ്.
കശ്മിരില്‍നിന്നും വന്ന പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയെതുടര്‍ന്നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വീണ്ടും കശ്മിരിലെത്തിയത്. ഈ മാസം രണ്ടാം തവണയാണ് രാജ്‌നാഥ് സിങ് കശ്മിരില്‍ എത്തുന്നത്.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവെച്ചുകൊന്നതിന് ശേഷം കഴിഞ്ഞ നാല് ദിവസമായി കശ്മിര്‍ എരിഞ്ഞ് തീരുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യെ കശ്മിര്‍ ജനത ഒന്നടങ്കം സമരമുഖത്ത് നിലയുറപ്പിക്കുമ്പോള്‍ മാരകമായ പെല്ലറ്റ് ഗണ്‍ അവരെ പിന്തിരിപ്പിക്കുന്നില്ലെന്ന് ഭരണകൂടം മനസ്സിലാക്കിയത് നല്ലകാര്യം തന്നെ.
എല്ലാം പാകിസ്താന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞ് നിസ്സംഗതയോടെ കൈയ്യുംകെട്ടിനിന്ന കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുവാന്‍ സന്നദ്ധമായി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചില പ്രയോഗങ്ങള്‍ കശ്മിരിലെ പ്രശ്‌നം പരിഹരിക്കാന്‍ ഉതകിയില്ല. കൂടുതല്‍ സംഘര്‍ഷഭരിതമാക്കുകയായിരുന്ന ബലൂചിസ്ഥാനിലെ ജനങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കൊപ്പം ഇന്ത്യ ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കശ്മിര്‍ പ്രശ്‌നം ലോകശ്രദ്ധയില്‍നിന്നും മാറ്റി പകരം ബലൂചിസ്താന്‍ പ്രശ്‌നം പ്രതിഷ്ഠിക്കാമെന്ന മോഹത്താല്‍ ഉരുവം കൊണ്ടതായിരുന്നു. നമ്മുടെ നയതന്ത്ര പരാജയങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണംകൂടി അങ്ങനെയുണ്ടായി. പാകിസ്താനെ കൂടുതല്‍ പ്രകോപിപ്പിക്കുവാനും അത് വഴി ബലൂചിസ്ഥാനിലെ ജനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുവാനും അതോടൊപ്പംതന്നെ കശ്മിരില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായ നിലയില്‍ കുത്തിപ്പൊക്കുവാനും പാകിസ്താന് ഈ പ്രസംഗം പ്രേരണ നല്‍കി. ബലൂചിസ്താന്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ഇന്ത്യ യു.എന്നില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് അറിയാന്‍ കൗതുകം പൂണ്ടിരിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍.
വിഘടിത വിഭാഗങ്ങളുമായി ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ അയവ് വരുത്തിയത് സമാധാന പാതയിലേക്കുള്ള ദൂരം കുറക്കും. കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ബുദ്ധി. ഹൂറിയത്തുമായി ചര്‍ച്ച വേണമെങ്കില്‍ അതിനും കേന്ദ്രവും സംസ്ഥാനവും സന്നദ്ധമാകണം. കാശ്മീരിലെ പ്രളയകാലത്ത് അതിസാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹൂറിയത്തിനെ സമാധാന ശ്രമങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ കഴിഞ്ഞാല്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാകും. അതുവഴി കാശ്മീരില്‍ സമാധാനം കൈവരുമെങ്കില്‍ അതിലെന്തിന് വൈമനസ്യം കാണിക്കണം. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയുടെ മനുഷ്യത്വം, സ്വാതന്ത്ര്യം, കാശ്മീര്‍, സ്വതം എന്ന നയത്തിലൂന്നിക്കൊണ്ട് ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന രാജ്‌നാഥ് സിങിന്റെ വാക്കുകള്‍ പ്രതീക്ഷാ നിര്‍ഭരമാണ്. മുളകിന്റെ സ്വഭാവമുളള ജൈവസംയുക്തമായ പവ ഷെല്ലുകള്‍ പെല്ലറ്റിന് പകരമായി ഉപയോഗിക്കുമെന്നാണ് കൂടിയാലോചനക്ക് ശേഷം പുറത്തുവന്ന വിവരം. പിടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്ന സ്ഥിതി ഇത് മൂലം ഉണ്ടാകരുത്. നിരവധി പേരുടെ കാഴ്ച നഷ്ടപ്പെടുത്തിയ പെല്ലറ്റിന് പകരമായി പവ ഷെല്ലുകള്‍ മറ്റൊരു മാരകായുധമായി മാറരുത്.
ജൂലൈ ഒന്‍പതിന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 66 പേരാണ് മരണപ്പെട്ടത്. ബുര്‍ഹാന്‍ ഹാനി മരണപ്പെട്ടിട്ടും നാല്‍പത്തിയെട്ട് ദിവസം കഴിഞ്ഞിട്ടും താഴ്‌വര പ്രക്ഷുബ്ധമാണ്. കശ്മിരിലെ ഭൂരിപക്ഷം പ്രദേശങ്ങളും കര്‍ഫ്യൂവിന്റെ പിടിയിലുമാണ്. സാധാരണ ജനജീവിതം സ്തംഭിച്ചിരിക്കുന്നു.
144 ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ താഴ്‌വരയില്‍ തുടരുന്നു. വിഘടനവാദികളാകട്ടെ സമരാഹ്വാനം സെപ്തംബര്‍ ഒന്ന് വരെ നീട്ടുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ വറച്ചട്ടിയില്‍ എരിഞ്ഞ്തീര്‍ന്നുകൊണ്ടിരിക്കുന്ന കശ്മിരിന് അത്യന്താപേക്ഷിതമായി വേണ്ടത് സമാധാനം തന്നെയാണ്. കശ്മിരിലെ സ്ഥിതിഗതികളെക്കുറിച്ച് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് ആത്മസംയമനത്തോടെ മറുപടി പറയേണ്ടതിന് പകരം ക്ഷുഭിതയായി ഇങ്ങിപ്പോയ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പക്വതക്കുള്ള ഒരു ഭരണാധികാരിയാകാന്‍ പഠിക്കേണ്ടിയിരിക്കുന്നു. ഭരണാധികാരികള്‍ ജനങ്ങളില്‍നിന്നും ഏറെ അകലെയാണെന്ന പ്രതീതി ജനിപ്പിക്കാന്‍ മാത്രമേ ഇത്തരം ശരീരഭാഷകള്‍ ഉപകരിക്കൂ. കശ്മിരില്‍ അതിര്‍ത്തി കടന്നുള്ള പാകിസ്താന്റെ ഭീകര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് വിദേശകാര്യ സെക്രട്ടറി  ഐജാസ് അഹമ്മദ് ചൗധരിക്ക് കത്തയച്ചതിനോട് പാകിസ്താന്‍ ക്രിയാത്മകമായി പ്രതികരിക്കുകയാണെങ്കില്‍ കശ്മിരില്‍ സാധാരണനില കൈവരുത്താന്‍ അത് സഹായകരമാകും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വിള്ളല്‍ വീണത്. പത്താന്‍കോട്ട് ഭീകരാക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വിഷയീഭവിക്കുമ്പോള്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള സംശയങ്ങള്‍ക്കും ആരോപണപ്രത്യാരോപണങ്ങള്‍ക്കും നിവാരണം വരുമെങ്കില്‍ കശ്മിരിനും അത് ഗുണം ചെയ്യും.
ഉഭയകക്ഷി ബന്ധങ്ങളില്‍ സമാധാനപൂര്‍ണമായ സഹവര്‍തിത്ത്വം ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെ അടുത്തപ്പോഴാണ് പത്താന്‍കോട്ട് ഭീകരാക്രമണം ഉണ്ടായത്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പേരമകളുടെ കല്യാണപന്തലില്‍വരെ എല്ലാ പ്രോട്ടോക്കോളും മറികടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് തന്നെ ഇന്ത്യയുടെ നയതന്ത്ര പരീക്ഷണത്തിന്റെ ഭാഗം തന്നെയായിരുന്നു. പക്ഷെ പാക് പട്ടാളം ഇത്തരം നീക്കങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നത് സുവിദിതവുമാണ്. ഇതിനെത്തുടര്‍ന്നാണ് പത്താന്‍കോട്ട് ഭീകരാക്രമണം പാക് പട്ടാളത്തിന്റെ സഹായത്തോടെ നടന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം കൈവന്നാല്‍ കശ്മിര്‍ സംഘര്‍ഷവും താനെ കെട്ടടങ്ങും എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ പാകിസ്താന്റെ അധികാരകേന്ദ്രം ഇപ്പോഴും പട്ടാളമായതിനാല്‍ അവര്‍ ഇത്തരം നീക്കങ്ങള്‍ക്ക് തുരങ്കം വെച്ചുകൊണ്ടിരിക്കും. ബാഹ്യശക്തിയുടെ പിന്തുണയും അവര്‍ക്ക് ലഭിക്കുന്നുണ്ടാകണം.
മെഹബൂബ മുഫ്തിയുടെ പി.ഡി.പിയുമായുള്ള ബി.ജെ.പി സഖ്യവും കശ്മിരിലെ തൊണ്ണൂറ് ശതമാനം ജനങ്ങളും അംഗീകരിക്കുന്നില്ല എന്നത് കാശ്മീരില്‍ സമാധാനം കൊണ്ടുവരുന്നതിലുള്ള തടസ്സങ്ങളാണ്. ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടികളൊന്നും മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടാകുന്നില്ല. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളില്‍പെട്ടുഴലുന്ന കശ്മിരില്‍ സമാധാനശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നത് തന്നെ ശുഭസൂചനയാണ്. കാശ്മീരി ജനതയുടെ സമാധാനത്തിന് വേണ്ടിയുള്ള ദാഹത്തെ ശമിപ്പിക്കുവാന്‍ ഇന്ത്യാ പാകിസ്താന്‍ ബന്ധങ്ങളിലെ വിള്ളല്‍ ഇല്ലാതാകണം. ഒപ്പം കശ്മിര്‍ ഭരണകൂടം ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കുകയും വേണം.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago